പെരുന്നാളിന് വൻ വിലക്കുറവിൽ വസ്ത്രങ്ങളുമായി തെരുവോര കച്ചവടം, മുക്കത്ത് തെരുവ് കച്ചവടക്കാരും വസ്ത്ര വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

Published : May 26, 2026, 10:14 PM IST
mukkam clash

Synopsis

പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് തെരുവുകച്ചവടക്കാര്‍ കുറഞ്ഞ വിലയില്‍ വസ്ത്രങ്ങള്‍ വില്‍പനയ്ക്കെത്തിച്ചതാണ് പ്രദേശത്തെ സ്ഥിരം വ്യാപാരികളെ പ്രകോപിപ്പിച്ചത്.

കോഴിക്കോട്: മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ തെരുവുകച്ചവടക്കാരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. വസ്ത്രങ്ങള്‍ വില കുറച്ച് വില്‍ക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം ആരംഭിച്ച തര്‍ക്കമാണ് ഒടുവില്‍ തെരുവിലെ കൂട്ടത്തല്ലിലും സംഘര്‍ഷത്തിലും കലാശിച്ചത്. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് തെരുവുകച്ചവടക്കാര്‍ കുറഞ്ഞ വിലയില്‍ വസ്ത്രങ്ങള്‍ വില്‍പനയ്ക്കെത്തിച്ചതാണ് പ്രദേശത്തെ സ്ഥിരം വ്യാപാരികളെ പ്രകോപിപ്പിച്ചത്. ഇത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വ്യാപാരികളും തെരുവുകച്ചവടക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ടൗണിന് സമീപം ഇനി ഇത്തരത്തില്‍ കച്ചവടം നടത്തില്ലെന്ന് തെരുവുകച്ചവടക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് ഇന്നലത്തെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി ഒത്തുതീര്‍പ്പിലെത്തിയത്. 

എന്നാല്‍ ഇന്ന് അരീക്കോട് ഭാഗത്തുനിന്നും വലിയൊരു സംഘം യുവാക്കള്‍ കൂട്ടത്തോടെ സംഘടിച്ചെത്തുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടാകുകയും അത് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തു. ടൗണില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഭവ സ്ഥലത്തെത്തിയ മുക്കം പൊലീസ് ഇരുവിഭാഗത്തെയും ഇവിടെ നിന്ന് മാറ്റുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ മേഖലയിൽ ഇതാദ്യം, റോബോട്ടിക് സർജറിയിലൂടെ ഇടുപ്പു-മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, 10 രോഗികൾക്ക് അശ്വാസം
യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി നിന്ന നിൽപ്പിൽ തട്ടിയത് കാൽലക്ഷം രൂപ, കൊടും ക്രിമിനലുകൾ പിടിയിൽ