കഴക്കൂട്ടം- കാരോട് ബൈപാസിൽ അപകടം തുടർക്കഥ, പൊലീസിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

Published : Aug 20, 2026, 10:31 PM IST
kazhakkoottam karode nh bypass

Synopsis

പുതിയ ബൈപ്പാസ് റോഡിലൂടെ അമിതവേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നതന്നും വിഷയത്തിൽ ഇടപെടണമെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. പല പ്രധാന ജംഗ്‌ക്ഷനുകളിലും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ ക്യാമറയും സ്പീഡ് ഡിക്ടേറ്ററും സ്ഥാപിക്കണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപാസിൽ വാഹനാപകടങ്ങൾ വർധിക്കുന്നതിന്‍റെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. പുതിയ ബൈപ്പാസ് റോഡിലൂടെ അമിതവേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നതന്നും വിഷയത്തിൽ ഇടപെടണമെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. പല പ്രധാന ജംഗ്‌ക്ഷനുകളിലും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ ക്യാമറയും സ്പീഡ് ഡിക്ടേറ്ററും സ്ഥാപിക്കണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആവശ്യപ്പെട്ടു. ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്.

കോവളത്തെ ഹോട്ടൽ ജീവനക്കാരനായ ആർ.വി പ്രദീപ് ചന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറിൽ തമിഴ്‌നാട് സ്വദേശിയുടെ കാർ അമിതവേഗതയിൽ വന്നിടിച്ച് ദാരുണാന്ത്യം സംഭവിച്ചതും തിരുവല്ലം ഭാഗത്ത് ബുള്ളറ്റ് ഇടിച്ച് രണ്ട് സഹോദരിമാർ മരണപ്പെട്ടതും ഈ മാസം നടന്ന അപകടങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെ ഇതേ സ്ഥലത്ത് വൺവേ തെറ്റിച്ചുവന്ന കാർ കാരണം തുടർച്ചയായി 5 കാറുകൾ തമ്മിലിടിച്ചിരുന്നു. കഴിഞ്ഞ മാസം തിരുവല്ലം ടോൾ പ്ലാസയോട് ചേർന്നുള്ള ഭാഗത്തുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് ഐടി ജീവനക്കാർക്ക് ജീവൻ നഷ്ടമായിരുന്നു. കഴിഞ്ഞ മാസം തന്നെ എറണാകുളം, തൊടുപുഴ സ്വദേശികളായ നവീൻ, ഉമ്മൻ വർഗീസ് എന്നീ യുവാക്കൾക്കും മറ്റൊരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

വെളിച്ചക്കുറവും അശാസ്ത്രീയമായ സർവീസ് റോഡും, അമിതവേഗതയും മത്സരയോട്ടവും അപകടം വിളിച്ചുവരുത്തുന്നു. സിഗ്നലുകളില്ലാത്ത നേരായ നാലുവരിപ്പാതയായതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ പരിധിവിട്ട വേഗതയിലാണ് ചീറിപ്പായുന്നതെന്നും നാടാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ വേഗത നിയന്ത്രിക്കാനോ നിയമലംഘനങ്ങൾ തടയാനോ ഉള്ള സ്ഥിരം പൊലീസ് പരിശോധനകൾ ഈ പാതയിൽ കുറവാണെന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസിനെ കണ്ടപ്പോൾ പരിഭ്രമം; യുവാവിന്റെ കൈവശമുണ്ടായിരുന്ന കവറിൽ 73 പാക്കറ്റ് കൂൾ ലിപ്പും 44 പാക്കറ്റ് ഹാൻസും, കൈയോടെ പിടികൂടി
ഒരു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ അവര്‍ ലക്ഷ്യത്തിലെത്തി; അഗ്നിരക്ഷാ സേനക്ക് തുണയേകാന്‍ വിദ്യാര്‍ത്ഥികളുടെ 'റസ്‌ക്യൂ റോവര്‍'