ഒരു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ അവര്‍ ലക്ഷ്യത്തിലെത്തി; അഗ്നിരക്ഷാ സേനക്ക് തുണയേകാന്‍ വിദ്യാര്‍ത്ഥികളുടെ 'റസ്‌ക്യൂ റോവര്‍'

Published : Aug 20, 2026, 10:05 PM IST
RESCUE

Synopsis

കോഴിക്കോട് ഗ്രീന്‍വാലി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അഗ്‌നിരക്ഷാസേനയ്ക്കായി 'റെസ്‌ക്യൂ റോവര്‍' എന്ന പേരില്‍ ഒരു സുരക്ഷാ ഉപകരണം നിര്‍മ്മിച്ചു.

കോഴിക്കോട്: ദുരന്തമുഖങ്ങളില്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്‌നിരക്ഷാസേനയ്ക്ക് കരുതലേകാന്‍ പുതിയ കണ്ടുപിടുത്തവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് കാരശ്ശേരി നെല്ലിക്കപ്പറമ്പ് ഗ്രീന്‍വാലി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് 'റെസ്‌ക്യൂ റോവര്‍' സുരക്ഷാഉപകരണം നിര്‍മ്മിച്ച് ശ്രദ്ധേയരായിരിക്കുന്നത്. തങ്ങളുടെ കണ്ടുപിടിത്തം മുക്കം ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച് സേനാംഗങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ വര്‍ധിക്കുകയും ഉദ്യോഗസ്ഥരുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ ഇത്തരമൊരു ചിന്തയിലേക്കെത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അധ്യാപകരുടെ പിന്തുണയോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടത്തിയ പഠനങ്ങള്‍ക്കും അധ്വാനത്തിനുമൊടുവിലാണ് ഇവര്‍ റെസ്‌ക്യൂ റോവര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ക്യാമറ, വിവിധ തരം ഡിറ്റക്ടറുകള്‍, റോബോട്ടിക് ആംസ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ അടങ്ങിയതാണ് ഈ ഉപകരണം. അപകടമേഖലകളില്‍ മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത വിടവുകളിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും ഈ ഉപകരണത്തിന് എത്തിച്ചേരാനാകുമെന്ന് ഇവര്‍ പറയുന്നു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മന്നാഹ് ഹംസ, ഹാഷിക് ബിന്‍ ഹബീബ്, മുഹമ്മദ് തമീം, മുഹമ്മദ് സഹല്‍ എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഉപകരണത്തിന് ഇനി വരുത്തേണ്ട മാറ്റങ്ങളെയും അപ്ഡേഷനുകളെയും കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. സമൂഹത്തിന് ഉപകാരപ്രദമാകുന്ന ഇത്തരമൊരു കണ്ടുപിടിത്തം നടത്തിയ വിദ്യാര്‍ത്ഥികളെ മുക്കം ഫയര്‍ ഓഫീസര്‍ ഇ.കെ അബ്ദുല്‍ സലീം അഭിനന്ദിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടി
വിതുരയിൽ നടുറോഡിൽ അക്രമം; കെഎസ്ആർടിസി ഡ്രൈവറെ യുവാക്കൾ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു