'ഭക്ഷണം കഴിക്കുന്നില്ല, ജീവൻ നിലനിർത്താൻ ഇടപെടണമെന്ന് അപേക്ഷ'; 78കാരന് ചികിത്സ ഉറപ്പാക്കി മനുഷ്യാവകാശ കമ്മീഷൻ

Published : Oct 03, 2023, 01:04 AM ISTUpdated : Oct 03, 2023, 05:46 AM IST
'ഭക്ഷണം കഴിക്കുന്നില്ല, ജീവൻ നിലനിർത്താൻ ഇടപെടണമെന്ന് അപേക്ഷ'; 78കാരന് ചികിത്സ ഉറപ്പാക്കി മനുഷ്യാവകാശ കമ്മീഷൻ

Synopsis

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ വയോധികനെ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് സാമൂഹീക നീതി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

കോഴിക്കോട് : അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വയോധികന് ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. എലത്തൂർ സ്വദേശി അറക്കൽ പാച്ചർ (78) എന്നയാളെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.   മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വയോധികനെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ജില്ലാ സാമൂഹീക നീതി ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ വയോധികനെ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് സാമൂഹീക നീതി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.  എലത്തൂർ കൗൺസിലർ മനോഹരൻ മങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.  

വയോധികനായ അറക്കൽ പാച്ചർ ഭക്ഷണം കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചാണ് എലത്തൂർ കൗൺസിലർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തുടർന്ന് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.  

Read More : 'മുസ്ലിം പെൺകുട്ടികളുടെ തട്ടം', കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും വിശ്വസിക്കണോ വിശ്വാസി സമൂഹമേ ?'
 

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം