ഇരുചക്ര-കാൽനട യാത്രക്കാർക്ക് ഭീഷണി; കോൺക്രീറ്റ് സ്ലാബുകൾ നീക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published May 18, 2022, 9:54 PM IST
Highlights

15 ദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ 7 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും

കോഴിക്കോട്: ഓവുചാൽ നിറഞ്ഞൊഴുകിയതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു മാറ്റിയ ബാലുശ്ശേരി – കോഴിക്കോട് പാതയിൽ ബ്ലൂബെൽ നഴ്സറി സ്കൂൾ റോഡിലെ കോൺക്രീറ്റ് സ്ലാബുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്.

15 ദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ 7 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ഇരുചക്ര വാഹന യാത്രികർക്കും കാൽനടക്കാർക്കും ഭീഷണി ഉയർത്തുന്ന കോൺക്രീറ്റ് സ്ലാബുകൾ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ജപ്തി ഭീഷണിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മേധാവിക്കെതിരെ പരാതി; പിജി വിദ്യാർത്ഥിനിക്ക് മുതിർന്ന ഡോക്ടർമാരുടെ പിന്തുണ കിട്ടിയില്ല: മനുഷ്യാവകാശകമ്മീഷൻ

അതേസമയം ജോലി സംബന്ധമായ ആശങ്കകളും വെല്ലുവിളികളും താങ്ങാൻ കഴിയാത്ത പി ജി വിദ്യാർത്ഥിനിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാരിൽ നിന്ന് മാനസികമായ പിന്തുണ ലഭിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാനസിക വിഷമതകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മുതിർന്ന ഡോക്ടർമാർ സംരക്ഷണം നൽകണമെന്ന്  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗം മേധാവിക്കെതിരെ  മൂന്നാം വർഷ പി ജി വിദ്യാർത്ഥിനി  സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കൊവിഡ് കാരണമുണ്ടായ ഡ്യൂട്ടി ക്രമീകരണങ്ങളിൽ അസ്വസ്ഥത ഉള്ളതുകൊണ്ടാകാം പരാതിക്കാരി ഇത്തരമൊരു പരാതി നൽകിയതെന്ന് ആരോപണ വിധേയനായ ഡോക്ടർ സ മർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. സർവകലാശാല നേരിട്ട് നടത്തുന്ന പരീക്ഷകളിൽ തനിക്ക് ഇടപെടാൻ കഴിയില്ല. പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത് പുറത്തുനിന്നുള്ള അധ്യാപകരാണ്. താൻ വിദ്യാർത്ഥികളെ മനപൂർവം തോൽപ്പിക്കുന്നു എന്ന  ആരോപണം കളവാണ്. കൊവിഡ് വ്യാപന സമയത്ത് ആരെയെങ്കിലും  ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ മെഡിക്കൽ ബോർഡിൻെറ അംഗീകാരം വേണമായിരുന്നു. പരാതിക്കാരിയെ ജോലിയിൽ നിന്നും ഒഴിവാക്കാൻ ബോർഡിൻെറ അംഗീകാരം ഉണ്ടായിരുന്നില്ല. പരാതിക്കാരിക്ക് ആസ്ത്മ യുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആസ്ത്മയില്ലെന്ന് കണ്ടെത്തി.

നൂറനാട് സംഘര്‍ഷം, ലാത്തിയ്ക്കടി; ചെങ്ങന്നൂർ ഡിവൈഎസ്പിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്, അന്വേഷണം

പരാതിക്കാരി പഠിക്കുന്നത് അനസ്തീഷ്യയ്ക്കാണെന്നും ഐസിയുവിൽ  നിന്നുള്ള പരിചയം അനിവാര്യമാണെന്നും എതിർകക്ഷിയായ ഡോക്ടർ അറിയിച്ചു. പരാതിക്കാരി ഗർഭിണിയാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും മേധാവി അറിയിച്ചു. കൊവിഡ് കാരണം മെഡിക്കൽ സമൂഹം അനുഭവിച്ച ബുദ്ധിമുട്ടുകൾ പരാതിക്കാരിയുടെ മനോവ്യഥ വർദ്ധിപ്പിച്ചിരിക്കാമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേസിൽ ബോധപൂർവമായ മനുഷ്യാവകാശ ലംഘനം കണ്ടെത്താൻ കഴിയാത്തതിനാൽ കേസ്‌ തീർപ്പാക്കി.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ എലിശല്യം രൂക്ഷം; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍

click me!