വീട് നിർമ്മാണത്തിന് മണ്ണ് നീക്കിയപ്പോൾ അസ്ഥികൂടം, പ്ലാസ്റ്റിക് കവറിൽ തലയോട്ടി, ദുരൂഹത 

Published : Jan 21, 2024, 02:58 PM ISTUpdated : Jan 21, 2024, 02:59 PM IST
വീട് നിർമ്മാണത്തിന് മണ്ണ് നീക്കിയപ്പോൾ അസ്ഥികൂടം, പ്ലാസ്റ്റിക് കവറിൽ തലയോട്ടി, ദുരൂഹത 

Synopsis

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് തലയോട്ടി. പൊലീസ് സംഘം സ്ഥലത്തെത്തി. 

കൊച്ചി : തൃപ്പൂണിത്തുറയിൽ വീട് നിർമ്മാണത്തിനായി മണ്ണ് നീക്കിയപ്പോൾ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കണ്ണൻകുളങ്ങര ശ്രീനിവാസ കോവിൽ റോഡിലെ കിഷോർ എന്നയാളുടെ വീടിന്റെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന്‍റെ കോൺക്രീറ്റിനുള്ള തൂണുകൾ ഉറപ്പിക്കാൻ മണ്ണ് നീക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടി ആദ്യം കണ്ടെത്തിയത്. തുടർന്നാണ് മറ്റ് അസ്ഥികളും കണ്ടെത്തുന്നത്. സ്ഥലം ഉടമ നൽകിയ വിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തി പരിശോധന നടത്തി. അസ്ഥികൂടം മറ്റ് സ്ഥലത്ത് നിന്ന് കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട് അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ

 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്