വൈദ്യുതിയുണ്ടെന്നറിഞ്ഞില്ല, ഷോക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ഭർത്താവിന്‍റെ ശ്രമം, ഒടുവിൽ 2പേർക്കും ദാരുണാന്ത്യം

Published : Jan 25, 2024, 07:23 PM ISTUpdated : Jan 25, 2024, 07:31 PM IST
വൈദ്യുതിയുണ്ടെന്നറിഞ്ഞില്ല, ഷോക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ഭർത്താവിന്‍റെ ശ്രമം, ഒടുവിൽ 2പേർക്കും ദാരുണാന്ത്യം

Synopsis

ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

പുല്പള്ളി: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ്  ഭാര്യയും ഭര്‍ത്താവും മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്.

ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പുല്‍പ്പള്ളി പൊലീസും കെ.എസ്.ഇ.ബി അധികൃതരും ഇവിടെയെത്തി സ്ഥല പരിശോധന നടത്തി.

'കെഎം മാണി മുന്നോട്ടുവെക്കുന്നത് മുന്നണി ബന്ധം എങ്ങനെ ആകരുതെന്ന പാഠം'; മുഖ്യമന്ത്രി

 

 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ