Asianet News MalayalamAsianet News Malayalam

'കെഎം മാണി മുന്നോട്ടുവെക്കുന്നത് മുന്നണി ബന്ധം എങ്ങനെ ആകരുതെന്ന പാഠം'; മുഖ്യമന്ത്രി

ആത്മകഥയിൽ വസ്തുതകൾ ഉണ്ടാകുമെന്നും ആരെയും വേദനിപ്പിക്കുന്ന ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ജോസ് കെ മാണി എംപി പറഞ്ഞു

Chief Minister Pinarayi Vijayan released KM Mani's autobiography
Author
First Published Jan 25, 2024, 6:42 PM IST

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ ഗൗരവമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെഎം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുന്നണി ബന്ധം എങ്ങനെയാകരുതെന്ന പാഠമാണ് പുസ്തകത്തിലൂടെ കെഎം മാണി മുന്നോട്ടുവെക്കുന്നത്. യുഡിഎഫില്‍ നിന്ന് അനുഭവിക്കേണ്ടി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെഎം മാണി ഇത്തരമൊരു പാഠം പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി  പറഞ്ഞു. സ്വന്തം മുന്നണിയിലുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ കെഎം മാണിക്ക് ഉണ്ടാക്കിയ വേദനകളാണ് പുസ്തകത്തിലുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.  കേന്ദ്രം ഫെഡറൽ സംവിധാനം തകർക്കുമ്പോൾ കെ എം മാണിയുടെ കുറവ് ഏറെ അനുഭവപ്പെടുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്‍റെ അവകാശത്തിന് വേണ്ടി കൂടെ ഉണ്ടാകുമായിരുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കെ എം മാണിയുടെ ആത്മകഥയിൽ ആരെയും വേദനിപ്പിക്കുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. വസ്തുതകൾ ഉണ്ടാകുമെന്നും ആരെയും വേദനിപ്പിക്കുന്ന ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ജോസ് കെ മാണി എംപി പറഞ്ഞു. യുഡിഎഫില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് പുസ്തകപ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത്. മുഖ്യമന്ത്രിയാകാന്‍ സഹായിക്കാഞ്ഞതിന് രമേശ് ചെന്നിത്തല ബാര്‍ക്കോഴ കേസിന്‍റെ പേരില്‍ കെഎം മാണിയോട് പ്രതികാരം ചെയ്തെന്ന് ആത്മകഥയിലുണ്ട്. അതേസമയം, കെഎം  മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് തന്‍റെ പുസ്തകത്തില്‍ വിശദീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അന്വേഷണ ഏജന്‍സികളോട് സുപ്രീം കോടതി; 'പരസ്പരം എടുക്കുന്ന കേസുകളിൽ നിഷ്പക്ഷ അന്വേഷണം വേണം'
 

Latest Videos
Follow Us:
Download App:
  • android
  • ios