
കൊച്ചി: എറണാകുളത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടക്കൊച്ചി പാമ്പായി മൂലയിൽ കണിയാംപറമ്പിൽ വിഷ്ണു എന്ന 36 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാന്ദ്രയുടെ മരണത്തിൽ സംശയമുന്നയിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പള്ളുരുത്തി പൊലീസിന്‍റെ നടപടി. ഈ മാസം ഇരുപതിനാണ് വിഷ്ണുവിൻ്റെ ഭാര്യ സാന്ദ്രയെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam