
ആലപ്പുഴ: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന ആരോപണത്തിൽ, ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തത്തംപള്ളി തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെയാണ് (26) ആലപ്പുഴ ഡിവൈഎസ് പി മുകേഷ് ജിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ ജയരാജിന്റെ മകൾ രേഷ്മ (24) കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് ഭർതൃവീട്ടിലെ പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ദിപിൻ.
രേഷ്മയുടെ മരണം നടന്ന് മാസങ്ങളായിട്ടും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ച ഇയാളെ നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ ഇന്നലെ വൈകിട്ടാണ് പോലീസ് സംഘം വലയിലാക്കിയത്. ഈ കേസിലെ മറ്റ് പ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മരിച്ച രേഷ്മയുടെ മാതാപിതാക്കൾക്ക് കാഴ്‌ചപരിമിതിയുണ്ട്. ഇവരുടെ ഏക മകളായിരുന്നു രേഷ്‌മ. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എംജെ. അരുൺ, എസ്ഐവിജുലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പ്രമോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam