പദ്ധതി നടപ്പാക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായ കോഷർ ക്ലൈമറ്റ് എന്ന ഏജൻസിയെ തിരഞ്ഞെടുത്തു. പദ്ധതിയിൽ നിന്നുള്ള ലാഭത്തിന്റെ 71 ശതമാനം കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിക്കും. സാങ്കേതിക നടപടികൾക്കും അനുബന്ധ ചെലവുകൾക്കും ഏജൻസിയാണ് ഉത്തരവാദിത്തം വഹിക്കുക.

കൊച്ചി: കാർബൺ ക്രെഡിറ്റ് സംവിധാനത്തിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള പദ്ധതിക്ക് കൊച്ചി വാട്ടർ മെട്രോ തുടക്കമിട്ടു. സർവീസുകൾ വഴി അന്തരീക്ഷ മലിനീകരണത്തിലും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലും ഉണ്ടാകുന്ന കുറവ് ശാസ്ത്രീയമായി വിലയിരുത്തി കാർബൺ ക്രെഡിറ്റ് വാലിഡേഷൻ നടപ്പാക്കാനാണ് തീരുമാനം.

പദ്ധതി നടപ്പാക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായ കോഷർ ക്ലൈമറ്റ് എന്ന ഏജൻസിയെ തിരഞ്ഞെടുത്തു. പദ്ധതിയിൽ നിന്നുള്ള ലാഭത്തിന്റെ 71 ശതമാനം കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിക്കും. സാങ്കേതിക നടപടികൾക്കും അനുബന്ധ ചെലവുകൾക്കും ഏജൻസിയാണ് ഉത്തരവാദിത്തം വഹിക്കുക.

പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോ സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർ വാട്ടർ മെട്രോ തിരഞ്ഞെടുക്കുന്നതിലൂടെ കുറയുന്ന കാർബൺ പുറന്തള്ളൽ ഏജൻസി ശാസ്ത്രീയമായി കണക്കാക്കും. തുടർന്ന് രാജ്യാന്തര കാർബൺ ക്രെഡിറ്റ് പദ്ധതികൾക്ക് അനുയോജ്യമായ സ്കീമുകളുമായി ബന്ധപ്പെടുത്തി കാർബൺ ക്രെഡിറ്റ് ലഭ്യമാക്കുകയും അതുവഴി സാമ്പത്തിക നേട്ടം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.