ഭാര്യയെ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി, പെപ്പർ സ്പ്രേ മുഖത്തടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവ്; സംഭവം കാക്കനാട്, പ്രതി പിടിയിൽ

Published : Sep 23, 2026, 08:08 AM IST
Husband arrest

Synopsis

അനിൽ കുമാർ ജയശ്രീയെ ഹോസ്റ്റലിൽനിന്ന് പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും കൈയിൽ കരുതിയിരുന്ന കാനിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് തീകൊളുത്തുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ച വിവരം.

കാക്കനാട്: കൊച്ചി കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ ചാത്തനാട് കൊച്ചുപറമ്പിൽ ജയശ്രീയെ (42) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ പൊലീസ് പിടികൂടി. അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണ് ജയശ്രീയെന്നാണ് വിവരം. ഇന്നലെ രാത്രി ഒൻപതോടെ എൻജിഒ ക്വാർട്ടേഴ്സിന് സമീപത്തെ അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം.

അനിൽ കുമാർ ജയശ്രീയെ ഹോസ്റ്റലിൽനിന്ന് പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും കൈയിൽ കരുതിയിരുന്ന കാനിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് തീകൊളുത്തുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിനിടെ അനിൽകുമാറിന്റെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനാണ് അനിൽകുമാർ. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ജയശ്രീ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പനെന്ന് നാട്ടുകാര്‍
ബൈക്കിൽ ഒളിപ്പിച്ച് കടത്ത്; പൊലീസിൻ്റെ പരിശോധനയിൽ കുടുങ്ങി; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ