ബൈക്കിൽ ഒളിപ്പിച്ച് കടത്ത്; പൊലീസിൻ്റെ പരിശോധനയിൽ കുടുങ്ങി; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Published : Sep 23, 2026, 03:45 AM IST
MDMA

Synopsis

തിരുവനന്തപുരം വിളപ്പിൽശാലയിൽ വെച്ച് 105 ഗ്രാം എം.ഡി.എം.എയുമായി ആര്യനാട് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: ബൈക്കിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആര്യനാട് സ്വദേശിയായ ആരോമൽ (21) ആണ് തിരുവനന്തപുരം വിളപ്പിൽശാലയിൽ വെച്ച് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിമരുന്നായ എം ഡി എം എ കണ്ടെടുത്തത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആരോമലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ആ ർ.എസ്, അജയൻ കെ, വിശാഖ് എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് വി.വി, ആരോമൽ രാജൻ, അക്ഷയ് അനിൽ ശ്രീ, ഗോകുൽ, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത മോഹൻ, ആര്യകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പ്രതിക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവധി ദിവസങ്ങൾക്കായി കാത്തിരിക്കും, ഉയർന്ന വിലയ്ക്ക് വിൽക്കും: ഫോർട്ട്‌കൊച്ചിയിൽ യുവാവിനെ 9 ലിറ്ററോളം അനധികൃത മദ്യവുമായി പിടികൂടി
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിനോദ സഞ്ചാരിയായ സ്ത്രീ മരിച്ചു, പുഴയിലിറങ്ങിയത് മുന്നറിയിപ്പ് അവഗണിച്ച്