വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പനെന്ന് നാട്ടുകാര്‍

Published : Sep 23, 2026, 07:13 AM ISTUpdated : Sep 23, 2026, 12:47 PM IST
elephant attack

Synopsis

പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ കാട്ടാനയുടെ മുമ്പിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചത്.

ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ഇടുക്കി പന്നിയാറിന് സമീപം പന്തടിക്കളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പന്തടിക്കളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ കാട്ടാനയുടെ മുമ്പിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് മരിച്ചത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അക്രമകാരികളായ കാട്ടാനകളെ മയക്ക് വെടിവെച്ചു പിടിച്ചു മാറ്റുമെന്ന് വനംവകുപ്പ് ഉറപ്പ് നൽകി.

രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. പന്തടിക്കളത്ത് വിജയൻ താമസിക്കുന്ന വീടിന് സമീപത്ത് വെച്ചാണ് ചക്കക്കൊമ്പൻ എന്ന കാട്ടാന ആക്രമിച്ചത്. സഹോദരന്റെ വീട്ടിൽ ചായ കുടിച്ച ശേഷം റോഡിലേക്ക് ഇറങ്ങിയപ്പോൾ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. വിജയന്റെ പുറകെ എത്തിയാണ് ആക്രമിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ വിജയൻ മരിച്ചു. അക്രമണത്തിന്പി ശേഷം കാട്ടാന അവിടെ നിന്നും മാറി. വനം പോലിസ്ന്നാ ഉദ്യോഗസ്ഥർ എത്തിയതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും നടത്തിയ ചർച്ചയിലെ ഉറപ്പിനെ തുടർന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സ്ഥലത്തുനിന്ന് മാറ്റിയത്. അക്രമകാരികളായ മൂന്ന് കാട്ടാനകളെ പിടിച്ചു മാറ്റും എന്നാണ് വനം വകുപ്പിന്‍റെ ഉറപ്പ്. വിജയൻ്റെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് വനം വകുപ്പിൽ താൽക്കാലിക ജോലിയും നൽകും. പന്തടിക്കളം മേഖലയിൽ പ്രത്യേക ആർആർടിയെ നിയമിക്കും എന്ന ഉറപ്പും വനം വകുപ്പ് നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംസ്ഥാന ഭാഗ്യക്കുറിയുടെ നമ്പറുകൾ മറയാക്കി മലപ്പുറത്ത് അനധികൃത എഴുത്തുലോട്ടറി, വാട്സാപിലും ടെലഗ്രാമിലും വ്യാപക ഇടപാട്
വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ച് പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍; പുൽപ്പള്ളിയിൽ 56 കാരൻ പിടിയിൽ