
ഇടുക്കി: കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പിവി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ; 'വലിയ വഞ്ചന കാണിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണം'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam