കൊല്ലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി; പൊലീസും ഫയർഫോഴ്സും അന്വേഷണം തുടങ്ങി

Published : Feb 27, 2020, 03:21 PM ISTUpdated : Feb 27, 2020, 03:38 PM IST
കൊല്ലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി; പൊലീസും ഫയർഫോഴ്സും അന്വേഷണം തുടങ്ങി

Synopsis

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

കൊല്ലം: കൊല്ലം നടുമൺകാവിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി. വീട്ടിനുള്ളിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

അതേസമയം, കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. 

PREV
click me!

Recommended Stories

ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്
കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്