പ്രളയത്തില്‍ വീട് തകര്‍ന്നു; ഷിനിയ്ക്കും പെണ്‍മക്കൾക്കും പഞ്ചായത്ത് വീടനുവദിച്ചിട്ടും വിലങ്ങ് തടിയായി സ്വകാര്യ സ്ഥാപനം

Published : Sep 30, 2018, 12:03 PM IST
പ്രളയത്തില്‍ വീട് തകര്‍ന്നു; ഷിനിയ്ക്കും പെണ്‍മക്കൾക്കും പഞ്ചായത്ത് വീടനുവദിച്ചിട്ടും വിലങ്ങ് തടിയായി സ്വകാര്യ സ്ഥാപനം

Synopsis

പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു മറച്ച് ഷീറ്റിട്ട ഈ ഒറ്റ മുറി വീടിനുള്ളിലാണ് ഷിനിയും മൂന്നു പെൺമക്കളും കഴിഞ്ഞിരുന്നത്. സമീപത്തെ തോട്ടിലൂടെ എത്തിയ മലവെളളം ഇവരുടെ വീട് തകർത്തു.  സാധനങ്ങളെല്ലാം കൊണ്ടു പോയി. ഭർത്താവ് വീട്ടിൽ വരാറില്ലാത്തതിനാൽ തുണിക്കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ഇവർ കഴിയുന്നത്

ഇടുക്കി: പ്രളത്തിൽ തകർന്ന വീട് പുനർ നിർമ്മിക്കാൻ ആവശ്യമായ രേഖകൾ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കാത്തതിനാൽ വിഷമത്തിലായിരിക്കുകയാണ് ഒരമ്മയും മൂന്നു പെൺമക്കളും. സ്വകാര്യ പണമിടപാട് സ്ഥാപനം സ്ഥലം ജപ്തി ചെയ്യിച്ചതാണ് രേഖകൾ കിട്ടാൻ തടസ്സം. ഇടുക്കി പേപ്പാറ സ്വദേശി ഷിനിക്കും പെണ്‍ മക്കൾക്കുമാണ് ഈ ദുര്‍ഗതി.

പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു മറച്ച് ഷീറ്റിട്ട ഒറ്റ മുറി വീടിനുള്ളിലാണ് ഷിനിയും മൂന്നു പെൺമക്കളും കഴിഞ്ഞിരുന്നത്. സമീപത്തെ തോട്ടിലൂടെ എത്തിയ മലവെളളം ഇവരുടെ വീട് തകർത്തു. സാധനങ്ങളെല്ലാം കൊണ്ടു പോയി. ഭർത്താവ് വീട്ടിൽ വരാറില്ലാത്തതിനാൽ തുണിക്കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ഇവർ കഴിയുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് ഇവർക്ക് വീടനുവദിച്ചിട്ടുണ്ട്. എന്നാൽ കൈവശരേഖ കിട്ടാത്തതിനാൽ പണി ചെയ്യാനാകുന്നില്ല.  

വാഹനം വാങ്ങാൻ ഭർത്താവ് സ്ഥലം പണയപ്പെടുത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തിരുന്നു. തവണ മുടങ്ങിയതോടെ പണം ഈടാക്കാൻ സ്ഥലം ജപ്തി ചെയ്തു. രണ്ടര ലക്ഷം  രൂപ അടച്ചാലെ കേസ് പിൻവലിക്കുകയുള്ളൂ എന്ന നിലപാടിലാണ് സ്ഥാപനം. കേസ് പിൻവലിച്ചാലേ റവന്യൂ വകുപ്പിന് രേഖകൾ നൽകാൻ കഴിയുകയുള്ളൂ.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു