സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി

By Web TeamFirst Published May 3, 2019, 8:36 PM IST
Highlights

അർഹരായവർക്കെല്ലാം ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ വിധവാ സൗഹൃദ പദ്ധതി. പഞ്ചായത്ത്, റവന്യൂ, സാമൂഹ്യ ക്ഷേമം തുടങ്ങി ഏഴു വകുപ്പുകളിലായ് പതിനഞ്ചു പദ്ധതികളാണ് വിധവകളുടെ ക്ഷേമത്തിനായുളളത്. 

ഇടുക്കി:  സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്ത് പ്രഥമ വിധവാ സൗഹൃദ പഞ്ചായത്തും ആയി. ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയും, വിധവാ സെല്ലും ചേർന്ന് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിധവകളുടെ കണക്കെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.  

കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിധവകൾക്കായ് ആവിഷ്കരിച്ചിട്ടുളള ക്ഷേമ പദ്ധതികൾ ഭൂരിപക്ഷം പേർക്കും കിട്ടുന്നില്ലെന്നാണ് പഠനത്തിൽ വ്യക്തമായത്. അർഹരായവർക്കെല്ലാം ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ വിധവാ സൗഹൃദ പദ്ധതി. പഞ്ചായത്ത്, റവന്യൂ, സാമൂഹ്യ ക്ഷേമം തുടങ്ങി ഏഴു വകുപ്പുകളിലായ് പതിനഞ്ചു പദ്ധതികളാണ് വിധവകളുടെ ക്ഷേമത്തിനായുളളത്. 

പെൻഷൻ, സ്വയംതൊഴിൽ തുടങ്ങി കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും വരെ പദ്ധതികളിൽ പെടുന്നു.ഇവയുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകം തയ്യാറാക്കി  വിധവകൾക്ക് നൽകി. പരാതി പരിഹാര അദാലത്തും, മെഡിക്കൽ ക്യാമ്പുമൊരുക്കിയാണ് ജില്ലയെ വിധവാ സൗഹൃദമാക്കിയത്.

click me!