നാടിൻ്റെ സംഗമമായി മാണിക്കോത്ത് കൂട്ടായ്മയുടെ സമൂഹ നോമ്പുതുറ

By Web TeamFirst Published Apr 19, 2022, 3:10 PM IST
Highlights

കൊവിഡ് മഹാമാരിക്കാലത്ത് രണ്ടുവർഷത്തോളം ഭീതിയോടെ അകലം പാലിച്ച് സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടിയവർ എല്ലാം മറന്ന് കൂട്ടായ്മയുടെ ഭാഗമായി. 

കോഴിക്കോട്: ഒരു നാട് മുഴുവൻ ഒരിടത്ത് സംഗമിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ച് അവർ യാത്ര പറഞ്ഞിറങ്ങി. പയ്യോളി മാണിക്കോത്ത് കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയാണ് (Break Fast) നാടിൻ്റെ സംഗമ വേദിയായി മാറിയത്. എല്ലാവരെയും ഹസ്തദാനം നൽകി സ്വീകരിച്ചിരുത്താൻ കൂട്ടായ്മയിലെ മുതിർന്നവർ തങ്ങളുടെ വീട്ടിലെ ചടങ്ങ് പോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മഗ്‍രിബ് ബാങ്ക് വിളി ഉയർന്നതോടെ നോമ്പുതുറയ്ക്ക് തുടക്കമായി. കൊവിഡ് മഹാമാരിക്കാലത്ത് രണ്ടുവർഷത്തോളം ഭീതിയോടെ അകലം പാലിച്ച് സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടിയവർ എല്ലാം മറന്ന് കൂട്ടായ്മയുടെ ഭാഗമായി. ഇഷ്ട വിഭവങ്ങൾ കഴിച്ച് മനം നിറഞ്ഞാണ് ഓരോരുത്തരം മടങ്ങിയത്.

നോമ്പുതുറയ്ക്ക് മുമ്പ് നടന്ന സാംസ്കാരിക സദസ്സ്  കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ടി. ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, നഗരസഭാംഗങ്ങളായ ഷൈമ മണന്തല, റസിയ ഫൈസൽ, അൻവർ കായിരികണ്ടി, ചെറിയാവി സുരേഷ് ബാബു, എൻ.പി. ആതിര, എഴുത്തുകാരായ സോമൻ കടലൂർ, മേലടി മുഹമ്മദ്, ഇബ്രാഹിം തിക്കോടി, ഖാദർ പള്ളിക്കര, സിനിമാ നടനും മിമിക്രി ആർട്ടിസ്റ്റുമായ മണിദാസ് പയ്യോളി, സംഘടനാ ഭാരവാഹികളായ എം.പി ഷിബു, മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ, സബീഷ് കുന്നങ്ങോത്ത്, വി.എം ഷാഹുൽ ഹമീദ്, കെ പി റാണാ പ്രതാപ്, കെ.ടി രാജ് നാരായണൻ, പടന്നയിൽ പ്രഭാകരൻ, ഡോ. രാഗേഷ് ഝാ, എ.കെ ബൈജു പ്രസംഗിച്ചു. സെക്രട്ടറി കെ.പി നന്ദു ലാൽ സ്വാഗതവും മാണിക്കോത്ത് പ്രമോദ് നന്ദിയും പറഞ്ഞു.

click me!