നോട്ടീസിനും വിലയില്ല, രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ലക്കിടിയില്‍ തോട് കൈയ്യേറി പാലം നിര്‍മ്മാണം

Published : Mar 28, 2022, 08:58 AM ISTUpdated : Mar 28, 2022, 10:49 AM IST
നോട്ടീസിനും വിലയില്ല, രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ലക്കിടിയില്‍ തോട് കൈയ്യേറി പാലം നിര്‍മ്മാണം

Synopsis

വൈത്തിരി പഞ്ചായത്ത് സെക്രട്ടറി തോട് കൈയ്യേറി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് ഒരു മാസം മുൻപ് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകി. എന്നാൽ പാലം പൊളിച്ച് നീക്കാതെ നിർമാണ പ്രവർത്തനങ്ങളുമായി ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു

സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് അനധികൃതമായി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടും നടപടിയില്ല. വയനാട് ലക്കിടിയിൽ ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്താണ് തോട് കൈയ്യേറി പാലം നിർമ്മിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി ഹൈ ഹസാർ‍ഡ് സോണിൽ ഉൾപ്പെടുത്തിയ ലക്കിടിയിലെ അനധികൃത പാലം നിർമാണം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. 

ഇതിന് പിന്നാലെ വൈത്തിരി പഞ്ചായത്ത് സെക്രട്ടറി തോട് കൈയ്യേറി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് ഒരു മാസം മുൻപ് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകി. എന്നാൽ പാലം പൊളിച്ച് നീക്കാതെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഇരുന്പ് കന്പി ഉപയോഗിച്ച് താത്ക്കാലിക പാലം നിർമ്മിക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലായിരുന്നു കോണ്‍ക്രീറ്റ് പാലത്തിന്‍റെ നിർമ്മാണം. പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസിന് പുല്ലുവില കൽപ്പിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

വൈത്തിരി പഞ്ചായത്തിൽ കെട്ടിട നിർമാണത്തിന് വ്യാജ കെ.എൽ.ആ‍ർ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നേരിടുന്ന അബ്ദുൽ സത്താറും സംഘവുമാണ് പാലം പണിയുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഇവർക്കുണ്ട്.

ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി അനധികൃത പാലം നിർമാണം
വയനാട് ലക്കിടിയിൽ ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി അനധികൃത പാലം നിർമാണം. ഇരുന്പ് കന്പി ഉപയോഗിച്ച് താത്ക്കാലിക പാലം നിർമ്മിക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലാണ് ഹൈ ഹസാർഡ് സോണിലെ കോണ്‍ക്രീറ്റ് പാലത്തിന്‍റെ നിർമ്മാണം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; സംഭവം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്; പൊലീസ് കേസെടുത്തു
ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി