നിയമവിരുദ്ധ മത്സ്യ ബന്ധനം, തമിഴ്നാട് സ്വദേശികളുടെ ട്രോളർ ബോട്ടുകൾ പിടികൂടി

Published : Mar 24, 2025, 10:37 PM IST
നിയമവിരുദ്ധ മത്സ്യ ബന്ധനം, തമിഴ്നാട് സ്വദേശികളുടെ ട്രോളർ ബോട്ടുകൾ പിടികൂടി

Synopsis

തേങ്ങാ പട്ടണം സ്വദേശി തദേവൂസിന്‍റെ ബോട്ടും തമിഴ്നാട് തൂത്തൂർ സ്വദേശി ജെയിൻ എന്നയാളുടെ ബോട്ടുമാണ് പിടികൂടിയത്

തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ട്രോളർ ബോട്ടും മത്സ്യ ബന്ധനത്തിനായി നിയമ വിരുദ്ധ ലൈറ്റുകൾ ഉപയോഗിച്ചതുമായ രണ്ട് ട്രോളിംഗ് ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്‍റ്  പിടികൂടി. തേങ്ങാ പട്ടണം സ്വദേശി തദേവൂസിന്‍റെ ബോട്ടും തമിഴ്നാട് തൂത്തൂർ സ്വദേശി ജെയിൻ എന്നയാളുടെ ബോട്ടുമാണ് പിടികൂടിയത്. വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ  നടത്തിയ പട്രോളിംഗിനിടയിലാണ് ട്രോളർ ബോട്ടുകൾ പിടികൂടിയത്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ  എസ് രാജേഷിന്‍റെ നിർദേശപ്രകാരം നേതൃത്വത്തിൽ മറൈൻ എന്ഫോഴ്സ്മെന്‍റ്  സിവിൽ പൊലീസ് ഓഫീസർ അജീഷ്കുമാർ എം, ലൈഫ്  ജോണി, ഫ്രഡി, ജോർജ്, സിവിൽ പൊലീസ് ഓഫീസർ അനന്തു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

കേരളം മൊത്തം എടുക്കുവാൻ പോവുകയാണെന്ന് സുരേഷ് ഗോപി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്