ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ ആയുഷ് സ്പാ, നടന്നിരുന്നത് പെൺവാണിഭം, റെയ്ഡിൽ കുടുങ്ങിയത് ഇടപാടുകാർ അടക്കം 8 പേർ

Published : Jun 25, 2025, 11:39 PM IST
massage center illegal traffic

Synopsis

പേരാമ്പ്ര ബീവറേജ് ഔട്ട് ലെറ്റിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലായിരുന്നു പൊലീസ് റെയ്ഡ് നടന്നത്

പേരാമ്പ്ര:കോഴിക്കോട് പേരാമ്പ്രയിൽ ആയൂര്‍വേദ മസാജ് കേന്ദ്രത്തിന്‍റെ മറവില്‍ പെണ്‍വാണിഭം. നാലു സ്ത്രീകളുള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റിലായി.മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ സ്ത്രീകളെ എത്തിച്ചായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് വിശദമാക്കി.പേരാമ്പ്ര ബീവറേജ് ഔട്ട് ലെറ്റിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലായിരുന്നു പൊലീസ് റെയ്ഡ് നടന്നത്.

പൊലീസ് സ്ഥാപനത്തിലെത്തുമ്പോള്‍ ഇടപാടുകാർ ഉള്‍പ്പെടുയുള്ളവര്‍ അകത്തുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്‍റെ മാനേജരായ ചെമ്പനോട സ്വദേശി ആന്‍റോയുള്‍പ്പെടെ എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മസാജിംഗിന്‍റെ പേരില്‍ പെണ്‍വാണിഭമായിരുന്നു നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പുറത്തേക്കിറക്കുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. സ്ഥാപനത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

കൂടുതല്‍ പോലീസെത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണദാസിന്‍റേതാണ് സ്ഥാപനം. ദിനം പ്രതി നിരവധി ഇടപാടുകാരാണ് ഇവിടെ വന്നു പോയിരുന്നതെന്ന് പൊലീസ് പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം സ്ത്രീകളെയെത്തിച്ചായിരുന്നു ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഓണ്‍ലൈന്‍ മുഖേനയായിരുന്നു ഇടപാടുകാരെ ആകര്‍ഷിച്ചത്. ആയിരം രൂപയിൽ തുടങ്ങുന്ന മസാജിന്റെ രൂപം മാറുമ്പോൾ പണവും കൂടുന്നതായിരുന്നു കച്ചവട തന്ത്രം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം