ലഹരിവിരുദ്ധ സമിതിയും എക്സൈസും ചേർന്ന് ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു; പ്രതികള്‍ ഓടി രക്ഷപ്പെട്ടു

Published : Jan 13, 2023, 01:16 PM IST
 ലഹരിവിരുദ്ധ സമിതിയും എക്സൈസും ചേർന്ന് ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു; പ്രതികള്‍ ഓടി രക്ഷപ്പെട്ടു

Synopsis

കുഴികളിലായി സൂക്ഷിച്ച 500 ലിറ്റർ വാഷും 28.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടുപിടിച്ചു.


കോഴിക്കോട്:  താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും ചമൽ - എട്ടേക്ര ലഹരി വിരുദ്ധ സമിതിയും ചേർന്ന് എട്ടേക്ര, പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുഴികളിലായി സൂക്ഷിച്ച 500 ലിറ്റർ വാഷും 28.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടുപിടിച്ചു. സംഭവത്തിലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താമരശ്ശേരി റേഞ്ചിലെ .പ്രിവന്റീവ് ഓഫീസർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഗ്രേഡ് പി ഒ സുരേഷ് ബാബു പി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷാജു സി.ജി, രബിൻ ആർ. ജി  എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു. ഇതിന് മുമ്പും കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ പൂവൻമല ഭാഗങ്ങളിൽ നടത്തിയ എക്സൈസ് റെയ്ഡിൽ വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

കാട്ടാനയുടെ മുന്നിൽ ബൈക്ക് മറിഞ്ഞു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രികൻ
 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ