Asianet News MalayalamAsianet News Malayalam

കാട്ടാനയുടെ മുന്നിൽ ബൈക്ക് മറിഞ്ഞു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രികൻ

ശങ്കരപാണ്ഡിമെട്ടിൽ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചക്കക്കൊമ്പൻ എന്ന ആനയുടെ മുന്നിൽ ആണ് യാത്രക്കാരൻ പെട്ടത്

man escaped narrowly from wild elephant in Munnar
Author
First Published Jan 13, 2023, 10:45 AM IST

മൂന്നാർ : മൂന്നാർ ആനയിറങ്കലിനു സമീപം കട്ടാനയുടെ ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികർ തലനാരിഴക്ക് രക്ഷപെട്ടു. രാവിലെ ആറരയ്ക്കായിരുന്നു സംഭവം. കൊച്ചി - ധനുഷ്കോടി ദേശിയ പാതയിലെ വളവ് തിരിഞ്ഞ് വന്ന സ്കൂട്ടർ ആനയുടെ മുന്നിൽ പെട്ടു. ആനയെ കണ്ട് ഭയന്നതോടെ സ്കൂട്ടർ മറിഞ്ഞു. ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആന ആക്രമിക്കാതെ മാറി പോയി. ശങ്കരപാണ്ഡിമെട്ടിൽ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചക്കക്കൊമ്പൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് യാത്രക്കാരൻ രക്ഷപെട്ടത്.

അതേസമയം തൃശൂർ മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറയിൽ തേയില തോട്ടത്തിലെ തൊഴിലാളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. മലക്കപ്പാറ സ്വദേശി 55 കാരിയായ ജാനകിയ്ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജാനകിയെ വാൽപ്പാറ ടാറ്റ ഉരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More : കോഴിക്കോട് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു, പീഡനം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി, മൂന്ന് പേർ പിടിയിൽ

Follow Us:
Download App:
  • android
  • ios