ഫോർഡ് ഫിയസ്റ്റ കാറിൽ 75 കിലോയുടെ മുതൽ, വിൽപ്പനക്കിടെ വലയിലായി; പിടികൂടിയത് അസ്സൽ ചന്ദനത്തടികൾ

Published : May 03, 2025, 11:36 PM IST
ഫോർഡ് ഫിയസ്റ്റ കാറിൽ 75 കിലോയുടെ മുതൽ,  വിൽപ്പനക്കിടെ വലയിലായി; പിടികൂടിയത് അസ്സൽ  ചന്ദനത്തടികൾ

Synopsis

.10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ വിൽപന നടത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് പിടിയിലായത്.

റാന്നി: ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദ്രത്തടികൾ പിടികൂടി. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും റാന്നി ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്.  നാല് പേർ അടങ്ങുന്ന സംഘത്തെ സാഹസികമായി പിടികൂടുകയായിരുന്നുവെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. 

ചുങ്കപ്പാറ - കോട്ടങ്ങൾ റോഡ് ജംഗ്ഷനിൽ ഫോർഡ് ഫിയസ്റ്റ വാഹനത്തിലാണ് ചന്ദ്രനത്തടികൾ കൊണ്ടുവന്നത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ വിൽപന നടത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇടുക്കി ഉപ്പുതറ സ്വദേശി സുഭാഷ് കുമാർ (29),  അയിരൂർ കാഞ്ഞേറ്റുകര സ്വദേശി അനിൽ കുമാർ (49), റാന്നി പഴവങ്ങാടി സ്വദേശി ജോസ് വി ജെ(42), പത്തനംതിട്ട തടിയൂർ  സ്വദേശി അനൂപ് ടി എസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. 

കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വിജയകുമാർ, ഷിനിൽ. എം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ  അനൂപ് കെ അപ്പുക്കുട്ടൻ, ബിജു ടി ജി, പ്രകാശ് എഫ്, ഹണീഷ് വി പി, സന്തോഷ്, റിജോ ജോൺ, മീര പണിക്കർ എന്നിവർ ഉൾപ്പെട്ട ഫോറസ്റ്റ് അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം