കൊല്ലത്ത് കാർ അപകടത്തിൽ കായികതാരങ്ങൾക്ക് പരിക്കേറ്റ സംഭവം: പരിക്കേറ്റ ചിന്നുലക്ഷ്മി വെന്റിലേറ്ററിൽ, നെയ്യാറ്റിൻകര സ്വദേശിക്കെതിരെ കേസ്

Published : Apr 08, 2026, 09:54 AM ISTUpdated : Apr 08, 2026, 11:25 AM IST
accident

Synopsis

യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെൻ്റിലേറ്ററിലാണ്.

കൊല്ലം: കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കാർ ഓടിച്ച നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെ കേസെടുത്തത്.. ദേവനന്ദൻ അടക്കം 4 കെ.എസ്.യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെൻ്റിലേറ്ററിലാണ്.

പരിക്കേറ്റ പെണ്‍കുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. ഇരുവരും ഹോക്കി താരങ്ങളാണ്. ഇതിൽ ചിന്നുലക്ഷ്മി എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ സിപിഎമ്മിന്‍റെ നേതാക്കളെത്തി കുട്ടികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കണമെന്നാണ് സിപിഎമ്മിന്‍റെ ജില്ല കമ്മിറ്റി അടക്കം ആവശ്യമുന്നയിച്ചിരിക്കുന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് പെണ്‍കുട്ടികള്‍ ചികിത്സയിലുള്ളത്. 

കൊല്ലം  യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്‍റെ പേരിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അലക്ഷ്യമായിട്ടും അമിതവേഗത്തിലുമെത്തിയ കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പെണ്‍കുട്ടികളെ കായലിലേക്ക് ഇടിച്ചിടുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന യുവാക്കളെ പെണ്‍കുട്ടികളെ രക്ഷിച്ചത്. കാറിലുണ്ടായിരുന്ന നാല് പേരും കെഎസ് യു പ്രവര്‍ത്തകരാണ്. അവരിൽ നെയ്യാറ്റിൻകര സ്വദേശിയും നിയമവിദ്യാര്‍ത്ഥിയും ദേവനന്ദനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിന്ദുകൃഷ്ണയുടെ മകന്‍റെ സഹപാഠിയാണ് ദേവനന്ദൻ. ബിന്ദുകൃഷ്ണയുടെ മകൻ കാറിലുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്തെ ഭൂമി നഗരസഭക്ക് നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു, ഹർജി നൽകിയത് ഹിന്ദു ഐക്യവേദി
അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം, കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു