'22 കോടി പേർ കഴിഞ്ഞ 12 വർഷത്തിൽ ലുലുമാൾ സന്ദർശിച്ചത് അവിശ്വസനീയ കാര്യം' യുസഫലി അതുല്യ വ്യക്തിയെന്നും സാനുമാഷ്

Published : Mar 31, 2025, 04:39 PM IST
'22 കോടി പേർ കഴിഞ്ഞ 12 വർഷത്തിൽ ലുലുമാൾ സന്ദർശിച്ചത് അവിശ്വസനീയ കാര്യം' യുസഫലി അതുല്യ വ്യക്തിയെന്നും സാനുമാഷ്

Synopsis

ലുലു മാൾ സന്ദർശിച്ച പ്രൊഫ. എം.എ. സാനുമാഷിന് 98-ാം വയസ്സിൽ അത്ഭുതകരമായ അനുഭവം. ലുലുമാളിന്റെ 12-ാം വാർഷികത്തിൽ യൂസഫലിയെയും ലുലു ഗ്രൂപ്പിനെയും അദ്ദേഹം പ്രശംസിച്ചു.

കൊച്ചി: ലുലു മാൾ കണ്ടു കഴിഞ്ഞപ്പോൾ തന്റെ 98ാം വയസിൽ അത്ഭുതം കണ്ട അനുഭൂതിയാണ് ഈ വൃദ്ധന് തോന്നുന്നതെന്ന് പ്രമുഖ സാഹിത്യക്കാരൻ പ്രഫ. എംഎ. സാനുമാഷ്. 12 വർഷം പൂർത്തിയായ ലുലുമാളിന്റെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു പ്രഫ.എം.കെ സാനു. മാളിലേക്ക്  സാനുമാഷിനെ കൈപിടിച്ചാണ് ലുലു മാൾ അധികൃതർ വരവേറ്റത്. തുടർന്ന് ഒരു മണിക്കുറിലേറെ സമയം  മീഡിയ ​ഹെഡ് എൻ.ബി സ്വരാജിന്റെ കൈപിടിച്ച് നടന്നു കണ്ടു. 

സ്നേഹപൂർവ്വം ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിക്കുവാനുള്ള അഭ്യർത്ഥന വേണ്ടന്ന് പറഞ്ഞായിരുന്നു മാഷിന്റെ നടത്തം. നിരവധി പേർ  മാഷെ കണ്ട് പരിചയം പുതുക്കാനും സെൽഫിയെടുക്കുവാനും തിരക്കുകൂട്ടി. ലുലു റീജണൽ ഡയറക്ടർ സാദിഖ് ഖാസിമും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് അദ്ദേഹത്തേ മാളിലെ കാഴ്ചകൾ വിവരിച്ചു നൽകി. ഓരോ കാഴ്ചയും  കണ്ട് ലുലുവിനെ കുറിച്ചു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ കുറിച്ചുമുള്ള   അദ്ദേഹത്തിന്റെ ഓർമകളും പങ്കുവച്ചു. 

തുടർന്ന് നടന്ന വാർഷികാഘോഷത്തിൽ   സാനുമാഷിനെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ് ആദരിച്ചു. തുടർന്ന് 12മത് വാർഷികാഘോഷം  കൂറ്റൻ കേക്ക് മുറിച്ച് സാനുമാഷ് ഉദ്ഘാടനം ചെയ്തു. ലോക പ്രശസ്തമായ ലുലുമാൾ ഏറ്റവും വിദഗ്ദ്ധമായി കൊണ്ടുപോകുന്നതിൽ എംഎ യൂസഫലിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.  ഒരു രാജ്യത്തിന്റെ രക്തനാടി എന്നത് വാണിജ്യമാണ്. ആ വാണിജ്യലോകത്ത് അതുല്യനായ വ്യക്തിയായി എം.എ യൂസഫലി മാറി. 

വിദഗ്ദ്ധമായും ആകർഷകമായും ലോകംമൊട്ടാകെ വ്യാപിച്ച ലുലുവിനെ നടത്തി കൊണ്ടുപോകുന്നത് പ്രവർത്തന രീതിയുടെ മികവാണെന്നും അദ്ദേഹം പ്രതികരിച്ചു. ജീവനക്കാർക്ക് മാത്രമല്ല, സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ പോലും  മാളിന്റെ ​ഗുണഭോക്താക്കളായി മാറി കഴിഞ്ഞു. 22 കോടി ജനങ്ങൾ കഴിഞ്ഞ 12 വർഷത്തിനകം ലുലുമാൾ സന്ദർശിച്ചു എന്നത് അവിശ്വസനീയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലുലു ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്,  ലുലു മാൾസ്  ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്, ലുലു റീജണൽ ഡയറക്ടർ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ലുലുമാൾ ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ,  ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ തുടങ്ങിയവർ  സംബന്ധിച്ചു.

പുടിനോടിടഞ്ഞ് ട്രംപ്, യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ എണ്ണ വ്യാപാരത്തിന് തീരുവ ഏര്‍പ്പെടുത്തും; ഇന്ത്യക്ക് ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ
ബൈക്ക് യാത്രക്കിടെ ചാക്ക് പൊട്ടി റോഡിലേക്ക് ചിതറി വീണ് അടക്ക; അപ്രതീക്ഷിത സംഭവത്തിൽ പിടിയിലായത് മൂന്ന് അടക്ക മോഷ്ടാക്കൾ