ആദ്യം ഡിഐസി, പിന്നെ കോണ്‍ഗ്രസ്, രണ്ട് തവണ വിമത; നാലാം തവണയും വിജയിച്ച് ലേഖ

Published : Dec 16, 2020, 10:56 PM IST
ആദ്യം ഡിഐസി, പിന്നെ കോണ്‍ഗ്രസ്, രണ്ട് തവണ വിമത; നാലാം തവണയും വിജയിച്ച് ലേഖ

Synopsis

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡില്‍ മത്സരിച്ച  ലേഖാമോൾ ആണ് ഒരേ വാര്‍ഡില്‍ നിന്നും നാലാമതും ജയിച്ചത്.

അമ്പലപ്പുഴ: പാര്‍ട്ടി മാറി, വിമതയയായി, എന്നിട്ടും ഒരേ വാർഡിൽ നിന്ന് തുടർച്ചയായി നാലാം തവണയും വിജയിച്ച്  ഒരു സ്ഥാനാര്‍ത്ഥിയുണ്ട് അമ്പലപ്പുഴയില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡില്‍ മത്സരിച്ച  ലേഖാമോൾ ആണ് ആ താരം.

ചരിത്ര വിജയമാണ് ലേഖ നേടിയത്. 2005 ൽ ഡി ഐ സി സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിച്ച ലേഖാ മോൾ 2010 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. പാര്‍ട്ടി മാറിയെങ്കിലും 2010ലും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായി  മത്സരിച്ച ലേഖാ മോൾക്ക് 267 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

ഇത്തണയും ഇതേ വാർഡിൽ നിന്ന്  സ്വതന്ത്രയായി നിന്നാണ് ലേഖ വിജയക്കൊടി പാറിച്ചത്. ഇടത് വലത് സ്ഥാനാർത്ഥികളുമായി ഏറ്റുമുട്ടി 47 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലേഖാമോൾ വിജയം ആവർത്തിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ