ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദന്താരോ​ഗ്യ അവബോധന പരിപാടി സംഘടിപ്പിച്ചു

Published : Jan 03, 2024, 02:18 PM IST
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദന്താരോ​ഗ്യ അവബോധന പരിപാടി സംഘടിപ്പിച്ചു

Synopsis

ഇതരസംസ്ഥാന തൊഴിലാളികൾക്കായി ദന്താരോഗ്യ അവബോധനവും ലഘുലേഖ വിതരണവും നടത്തി

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പുതുവത്സരത്തോടനുബന്ധിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കായി ദന്താരോഗ്യ അവബോധനവും ലഘുലേഖ വിതരണവും നടത്തി. അസോസിയേഷൻ നിയുക്ത പ്രസിഡൻറ് ഡോക്ടർ സാമുവൽ എ ജോൺ, നിയുക്ത സെക്രട്ടറി ഡോക്ടർ മാത്യൂസ് ബേബി എന്നിവർ ലഘുലേഖ പ്രകാശനം ചെയ്തു സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളായ ഡോക്ടർ ബിജു സി നെടുംപുറം, ഡോക്ടർ അമൽ സജി, ഡോക്ടർ നടാഷ ഹമീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന്റെ മുഖ്യ സംഘാടകനായ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സി ഡി എച്ച്  ചെയർമാൻ ഡോക്ടർ കൃഷ്ണകുമാർ ആർ നന്ദി പ്രകാശിപ്പിച്ചു.

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ