നൂറ്റാണ്ട് പിന്നിട്ടിട്ടും മുടങ്ങിയില്ല; കെഡിഎച്ച്പി കമ്പനിക്ക് തപാല്‍ വകുപ്പിന്റെ ആദരം

By Web TeamFirst Published Oct 20, 2020, 4:35 PM IST
Highlights

100 വര്‍ഷം പിന്നിടുമ്പോഴും കമ്പനിയുടെയും തൊഴിലാളികളുടെ തപാല്‍ ഉരുപ്പടികള്‍ പിബി നമ്പര്‍ 9ലൂടെ സ്വീകരിക്കുന്നു.
 

ഇടുക്കി: റിപ്പിള്‍ ടീ ഉല്‍പാദകരായ കെഡിഎച്ച്പി കമ്പനിക്ക് തപാല്‍ വകുപ്പിന്റെ ആദരം. കെഡിഎച്ച്പി കമ്പനിയുടെ പിബി നമ്പര്‍ 9 എന്ന പോസ്റ്റ് ബോക്സ് 100 വര്‍ഷമായി സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചത്. 1920ലാണ് മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനി പിബി നമ്പര്‍ 9 എന്ന തപ്പാല്‍ വകുപ്പിന്റെ അക്കൗണ്ട് ആരംഭിച്ചത്. കമ്പനിയുടെയും തൊഴിലാളികളുടെയും തപാല്‍ ഉരുപ്പടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ബോക്സ് തുടങ്ങിയത്.

100 വര്‍ഷം പിന്നിടുമ്പോഴും കമ്പനിയുടെയും തൊഴിലാളികളുടെ തപാല്‍ ഉരുപ്പടികള്‍ പിബി നമ്പര്‍ 9ലൂടെ സ്വീകരിക്കുന്നു. രാജ്യത്തെഅതിപുരാതന പോസ്റ്റ് ബോക്സ് അക്കൗണ്ടുകളിലൊന്നാണ് ഇത്. പോസ്റ്റ്മാസ്റ്റര്‍ കെ. മുരുഗയ്യ, ഇന്‍സ്പെക്ടര്‍ ഓഫ് പോസ്റ്റ് മൂന്നാര്‍ ഡിവിഷന്‍ പി. രമേഷ്, പോസ്റ്റല്‍ അസിസ്റ്റന്റ് ചാക്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം കെഡിഎച്ച്പി കമ്പനി എം ഡി മാത്യു അബ്രാഹമിന് കൈമാറി.
 

click me!