മുന്നറിയിപ്പില്ലാതെ റോങ് സൈഡിലെത്തിയ കാറിൽ തട്ടി കൈക്കുഞ്ഞ് അടക്കം ബൈക്ക് യാത്രികർക്ക് പരിക്ക്; ഡ്രൈവർ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ലെന്ന് നാട്ടുകാർ

Published : Nov 16, 2025, 06:04 AM IST
accident

Synopsis

നാട്ടുകാർ ഓടിക്കൂടി റോഡിൽ നിന്ന് പരിക്കേറ്റവരെ എടുത്ത് സമീപത്തെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, അപകടമുണ്ടാക്കിയ കാർ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

തിരുവനന്തപുരം: റോഡിന്റെ എതിർദിശയിൽ കയറി എത്തിയ കാറിൽ തട്ടി ബൈക്ക് യാത്രികർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ ആനപ്പാറ ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. ബൈക്കിലുണ്ടായിരുന്ന കൈക്കുഞ്ഞ് അടക്കമുള്ള കുട്ടികൾക്ക് നിസാര പരിക്കേറ്റു.ആനപ്പാറയിൽ നിന്ന് വെള്ളറടയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികർ, റോഡിന്റെ എതിർവശത്ത് നിന്നും സിഗ്‌നലോ മുന്നറിയിപ്പുകളോ ഇല്ലാതെ റോങ് സൈഡിലൂടെ വന്ന കാറിൽ തട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ദിശ തെറ്റി അമിത വേഗത്തിൽ വന്ന കാർ ബൈക്ക് യാത്രികരെ വീഴ്ത്താൻ കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അപകടം കണ്ട ഉടൻ നാട്ടുകാർ ഓടിക്കൂടി റോഡിൽ നിന്ന് പരിക്കേറ്റവരെ എടുത്ത് സമീപത്തെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, അപകടമുണ്ടാക്കിയ കാർ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നാട്ടുകാർ ഇടപെട്ടാണ് പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ നൽകിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി