
ആലപ്പുഴ: ആലപ്പുഴയിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഐടി ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ പാതിരപ്പള്ളി വടക്കാണ് അപകടം നടന്നത്. കൊച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുന്ന കിടങ്ങറ മുണ്ടുചിറ വീട്ടിൽ പാർവതി ജഗദീഷാണ് (27) മരിച്ചത്.
കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് അപകടം. കൊച്ചിയിൽ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ദേശീയ പാതയിൽ റോഡ് പണി നടക്കുന്ന ഭാഗത്ത് വെച്ച് എതിരെ വന്ന ബസ് പാർവതിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ പാർവ്വതിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ ചികിതിസ്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വെളിയനാട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ് പാർവതി. സഹോദരൻ: ജെ.കണ്ണൻ (ദുബായ്).
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam