Asianet News MalayalamAsianet News Malayalam

'സാലറി വന്നു, പക്ഷേ...'; എന്താണ് സർക്കാർ ജീവനക്കാരുടെ ഇ-ടിഎസ്ബി അക്കൗണ്ട്, പണമെടുക്കാൻ പറ്റാത്തത് എന്തുകൊണ്ട്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഇടിഎസ്ബി അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്തു. ജീനവക്കാര്‍ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ തുക കാണാനും കഴിയും. പക്ഷെ അക്കൗണ്ട് മൊത്തത്തിൽ മരവിപ്പിച്ച് നിര്‍ത്തിയതിനാൽ ഈ തുക എടുത്ത് ഉപയോഗിക്കാൻ കഴിയില്ല.

Kerala government employees salary crisis what is E-TSB account here are the details vkv
Author
First Published Mar 3, 2024, 4:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓരോരുത്തര്‍ക്കും ട്രഷറിയിൽ എംപ്ലോയിസ് ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അധവാ ഇടിഎസ്ബി അക്കൗണ്ട് ഉണ്ട്.  പണം പരമാവധി സമയം ട്രഷറിയിൽ നിലനിര്‍ത്തുന്നതിന് ധനമന്ത്രി തോമസ് ഐസക് ധനമന്ത്രിയിരുന്നപ്പോഴാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. ശമ്പളം ക്രഡിറ്റ് ചെയ്യുന്നത് ഇടിഎസ്ബി അക്കൗണ്ടിലേക്കാണ്. എത്രശതമാനം ഇടിഎസ്ബിയിൽ നിലനിര്‍ത്തണം എത്രശതമാനം അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റണം എന്നൊക്കെ ജീവനക്കാര്‍ക്ക് തീരുമാനിക്കാൻ സംവിധാനം ഉണ്ട്. ഇടിഎസ്ബിയിൽ കിട്ക്കുന്ന തുകയ്ക്ക് ചെറിയ പലിശയും ട്രഷറി നൽകുന്നുണ്ട്.

എന്താണ് ഇപ്പോഴത്തെ പ്രതിസന്ധി ?

ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. 14 ദിവസത്തെ ഒഡി പരിധിയും തീര്‍ന്ന് അവസാന മണിക്കൂറുകളിൽ പോകുമ്പോഴാണ് ആശ്വാസമായി കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയത്. ഇതോടെയാണ് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന ആത്മവിശ്വാസം ധനവകുപ്പിന് ഉണ്ടായതും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഇടിഎസ്ബി അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്തു. ജീനവക്കാര്‍ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ തുക കാണാനും കഴിയും. പക്ഷെ അക്കൗണ്ട് മൊത്തത്തിൽ മരവിപ്പിച്ച് നിര്‍ത്തിയതിനാൽ ഈ തുക എടുത്ത് ഉപയോഗിക്കാൻ കഴിയില്ല. ബാങ്കിലേക്ക് മാറില്ല , ഓൺലൈൻ ഇടപാടുകൾ നടക്കുകയും ഇല്ല. മാത്രമല്ല ഇത്രയും പണം ട്രഷറി ബാലൻസിൽ തുടരുന്ന അവസ്ഥയും ഉണ്ടാകും.

അപ്പോ പെൻഷൻകാരോ?

ജീവനക്കാരുടേതിന് സമാനമായി പെൻഷൻകാര്‍ക്കുള്ളത് പിടിഎസ്ബി അക്കൗണ്ടാണ്. ഇതിൽ നിന്ന് പണം കൈകാര്യം ചെയ്യുന്നതിന് നിലവിൽ തടസങ്ങളൊന്നുമില്ല. അക്കൗണ്ട് മരവിപ്പിക്കാത്തത് കൊണ്ട് ബാങ്ക് അക്കൗണ്ടിലേക്കും പണം കിട്ടും. അതുകൊണ്ട് തന്നെ ഭൂരിഭാഗം പെൻഷൻകാര്‍ക്കും പ്രതിസന്ധിയില്ല.  പക്ഷെ ഓൺലൈൻ ഇടപാടുകൾ നടക്കുന്നില്ലെന്ന സാങ്കേതിക പ്രശ്നം ഉണ്ട്. അത് ചെറിയൊരു വിഭാഗത്തെ ബാധിച്ചിട്ടും ഉണ്ട്.

ഇപ്പോൾ ശമ്പളം കിട്ടിയത് ആരൊക്കെ?

ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട്  മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകളില്ല. മന്ത്രിമാരും സർക്കാര്‍ സര്‍വ്വീസിന് പുറത്ത് ട്രഷറിയിൽ നിന്ന് നേരിട്ട് ശമ്പളം കിട്ടുന്ന ചെറിയൊരു ശതമാനത്തിനും മാത്രമാണ് പ്രതിസന്ധിയില്ലാത്തത്.

Read More : ശമ്പളമില്ലാ പ്രതിസന്ധി;'ഇങ്ങനെ മുന്നോട്ടുപോകാനാകില്ല', സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios