കുട്ടമ്പുഴയിൽ കടുവയും ആനയും ചത്ത സംഭവം; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

By Web TeamFirst Published Aug 28, 2021, 7:30 AM IST
Highlights

വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്ററിനുമപ്പുറം കുളന്തപ്പെട്ട് വനമേഖലയിലാണ് ദിവസങ്ങൾ പഴക്കമുള്ള കടുവയുടെയും ആനയുടെയും ജഡങ്ങൾ കണ്ടെത്തിയത്.

കൊച്ചി: കുട്ടമ്പുഴ വാരിയം ആദിവാസി കോളനിക്ക് സമീപത്തെ കാട്ടിൽ കടുവയെയും ആനയേയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മൃഗങ്ങൾ ചത്തതെന്നാണ് നിഗമനം.

വാരിയം ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്ററിനുമപ്പുറം കുളന്തപ്പെട്ട് വനമേഖലയിലാണ് ദിവസങ്ങൾ പഴക്കമുള്ള കടുവയുടെയും ആനയുടെയും ജഡങ്ങൾ കണ്ടെത്തിയത്. ഒമ്പത് വയസ് പ്രായം തോന്നിക്കുന്ന പെൺ കടുവയുടെ ജഡം പുൽമേട്ടിലും ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന മോഴയാനയുടെ ജഡം 150 മീറ്റർ അകലെ പാറയിടുക്കിന് സമീപവുമാണ് കിടന്നിരുന്നത്.

മലയാറ്റൂർ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനപാലക സംഘം ജഢാവശിഷ്ടങ്ങൾ ശേഖരിച്ചു. വെറ്റിനറി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കി വനത്തിൽ സംസ്കരിച്ചു.

click me!