ഇറച്ചിക്കോഴി കടകളിലും ഹോട്ടലുകളിലും ആരോഗ്യ വകുപ്പിന്‍റെ പരിശോധന

Published : Mar 13, 2020, 08:34 PM IST
ഇറച്ചിക്കോഴി കടകളിലും ഹോട്ടലുകളിലും ആരോഗ്യ വകുപ്പിന്‍റെ പരിശോധന

Synopsis

ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മാന്നാറില്‍  ഇറച്ചിക്കോഴി കടകളിലും ഹോട്ടലുകളിലും പരിശോധന. ഇറച്ചിക്കോഴി മാലിന്യങ്ങൾ വഴിയരികിൽ തള്ളുന്നത് വ്യാപകമാകുന്നത് വലിയ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന ന

മാന്നാർ: മാന്നാറിൽ ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ഇറച്ചിക്കോഴി കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ഇറച്ചി കോഴി മാലിന്യങ്ങൾ വഴിയരികിൽ തള്ളുന്നത് വ്യാപകമാകുന്നത് വലിയ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.

മാലിന്യം സംസ്കരിക്കാൻ സ്ഥലമില്ലാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടി എടുക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഇന്ന് നടന്ന പരിശോധനയിൽ മാന്നാറിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഇറച്ചിക്കടക്കും, പ്ലാസ്റ്റിക് ഉപയോഗിച്ച കടക്കും പഞ്ചായത്ത് പിഴ ഈടാക്കി കടയുടമക്ക് താക്കീത് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്ക് ഉടൻതന്നെ ലൈസെൻസ് എടുക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് കാണിച്ചുകൊണ്ട് പഞ്ചായത്ത് നോട്ടീസ് നൽകി. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ, ഡേറ്റ് കഴിഞ്ഞ ചപ്പാത്തി, പൊറോട്ട, മീൻ കറി മീനിൽ പുരട്ടാനുള്ള മുളക് ഫ്രീസറിൽ സൂക്ഷിച്ചത് പിടിച്ചെടുത്തു നശിപ്പിച്ചു. നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ സൂക്ഷിച്ചത് പിടിച്ചെടുത്തു പിഴ ഈടാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ