ബൈക്കിൽ സ്കൂളിലേക്ക് പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Published : Jul 01, 2025, 02:59 PM IST
cable accident

Synopsis

ബൈക്കിൽ പോകുന്നതിനിടെ പാസ്പോർട്ട് ഓഫീസിന് സമീപത്തെത്തിയപ്പോൾ ഇന്റർനെറ്റ് കേബിൾ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങുകയായിരുന്നു

ആലപ്പുഴ: ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ് പരിക്കേറ്റു. ലജ്നത്ത് എൽപി സ്കൂളിലെ അധ്യാപകൻ കോട്ടയം കങ്ങഴ സ്വദേശി സജാദ് റഹ്മാൻ (25) ആണ് പരിക്കേറ്റത്. കഴുത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. 

ചുങ്കത്ത് അധ്യാപകൻ താമസിക്കുന്ന സ്ഥലത്തു നിന്ന് സ്കൂളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാസ്പോർട്ട് ഓഫീസിന് സമീപത്തെത്തിയപ്പോൾ ഇന്റർനെറ്റ് കേബിൾ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്കിൽ നിന്നു താഴെ വീണ സജാദിനെ തൊട്ടു പിന്നാലെ വാഹനത്തിലെത്തിയ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷാഫിഖാനാണ് ആശുപത്രിയിലെത്തിച്ചത്. പൊട്ടി വീണ കേബിൾ കഴുത്തിൽ പൂർണ്ണമായും ചുറ്റാതിരുന്നത് വലിയ അപകടം ഒഴിവാക്കി. 

കേബിള്‍ കഴുത്തിൽ തട്ടിയ ഉടനെ താഴെ വീണതിനാല്‍ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കേബിള്‍ കഴുത്തിൽ കുടുങ്ങി ബൈക്ക് മുന്നോട്ട് പോയിരുന്നെങ്കിൽ വലിയ അപകമുണ്ടാകുമായിരുന്നു. റോഡിന്‍റെ ഇരുവശങ്ങളിലായി കേബിളുകൾ താഴ്ന്നുകിടക്കുകയാണ്. പലതും ഉപേക്ഷിച്ച കേബിളുകളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

അഞ്ചോളം സ്കൂളുകളുള്ള പ്രദേശത്തുകൂടെ നിരവധി വിദ്യാർഥികളാണ് ദിവസേന സഞ്ചരിക്കുന്നത്. ഇത് അപകടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പ്രശ്നം പരിഹരിക്കാൻ അധികാരികളുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കേബിള്‍ കഴുത്തിൽ കുരുങ്ങിയുള്ള അപകടങ്ങള്‍ നേരത്തെയും പലയിടത്തും ഉണ്ടായിരുന്നു. റോഡരികില്‍ അലക്ഷ്യമായി കിടക്കുന്ന കേബിളുകള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാൽനടയാത്രക്കാര്‍ക്കുമാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും