ലഹരി ഉപയോഗത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കി, കാട്ടിക്കൊടുത്തത് മറ്റൊരു ജോലിക്കാരനെന്ന് സംശയിച്ച് ക്രൂര മർദനം

Published : Jul 01, 2025, 02:13 PM ISTUpdated : Jul 01, 2025, 02:44 PM IST
Kozhikode Attack

Synopsis

ലഹരി ഉപയോഗത്തെ തുടർന്ന് ഹോട്ടൽ ജോലിയിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ മറ്റൊരു ജീവനക്കരനെ ഹോട്ടലിൽ കയറി മർദ്ദിച്ച് യുവാവ്.

കോഴിക്കോട്: ലഹരി ഉപയോഗത്തെ തുടർന്ന് ഹോട്ടൽ ജോലിയിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ മറ്റൊരു ജീവനക്കരനെ ഹോട്ടലിൽ കയറി മർദ്ദിച്ച് യുവാവ്. കോഴിക്കോട് കൂടരഞ്ഞിയിലെ ഹോട്ടലിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശി കമലിനെ ലഹരി ഉപയോഗത്തെ തുടർന്ന് പുറത്താക്കിയിരുന്നു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയ കമൽ, ജോലിക്കാരനായ മറ്റൊരു യുവാവിനെ മർദ്ദിക്കുകയായിരുന്നു. ബംഗാൾ സ്വദേശിയായ സന്ദീപിനാണ് മർദ്ദനമേറ്റത്. ലഹരി ഉപയോഗം ഹോട്ടൽ ഉടമയെ അറിയിച്ചത് സന്ദീപാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. കമൽ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയത് 2 പവൻ്റെ സ്വർണമോതിരങ്ങൾ; ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ
റോഡിൽ കയർ കെട്ടി കെണിയൊരുക്കി, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി