അമ്പലമുക്കിലെ ചോര്‍ച്ച പരിഹരിച്ചു; ജലവിതരണം പുനഃസ്ഥാപിച്ചു

By Web TeamFirst Published Dec 24, 2019, 7:59 PM IST
Highlights

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പണികള്‍ പൂര്‍ത്തിയാക്കി ലൈന്‍ ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: അരുവിക്കരയില്‍നിന്ന് മണ്‍വിളയിലേക്കുള്ള വാട്ടര്‍ അതോറിറ്റിയുടെ 900 എംഎം ശുദ്ധജലവിതരണ ലൈനില്‍ അമ്പലമുക്ക് ജംങ്ഷനിലുണ്ടായ ചോര്‍ച്ച പരിഹരിച്ചു. ഇന്നലെ വൈകിട്ട് ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പണികള്‍ പൂര്‍ത്തിയാക്കി ലൈന്‍ ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശുദ്ധജലവിതരണ ലൈനിലെ ചോര്‍ച്ച മൂലം ജലവിതരണം തടസ്സപ്പെട്ട  പ്രദേശങ്ങളില്‍ ഇന്ന് രാത്രിയോടെ ജലവിതരണം സാധാരണനിലയിലാകുമെന്ന് വാട്ടര്‍ അതോറിറ്റി  അറിയിച്ചു

click me!