വെള്ളനാട് ക്ഷേത്രത്തിനടുത്ത് 2 പേർ, ചാക്കിൽ പൊതിഞ്ഞ ആനക്കൊമ്പ്! എല്ലാം രഹസ്യമാക്കിയിട്ടും പൊക്കി വനംവകുപ്പ്

Published : Dec 08, 2024, 08:17 AM IST
വെള്ളനാട് ക്ഷേത്രത്തിനടുത്ത് 2 പേർ, ചാക്കിൽ പൊതിഞ്ഞ ആനക്കൊമ്പ്! എല്ലാം രഹസ്യമാക്കിയിട്ടും പൊക്കി വനംവകുപ്പ്

Synopsis

നാല് കിലോയോളം തൂക്കംവരുന്ന രണ്ട് ആനക്കൊമ്പുകളാണ് വനം വകുപ്പ് പിടിച്ചെടുത്തത്. നഗരത്തിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ചതാണ് ആനക്കൊമ്പെന്നാണ് പ്രതികൾ നൽകിയ മൊഴി.

തിരുവനന്തപുരം: തിരുവനന്തപുരം വെളളനാട് ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്‍റെ പിടിയിൽ. മേമല സ്വദേശി വിനീത് 31 വെള്ളനാട് സ്വദേശി നിബു ജോൺ 33 എന്നിവരാണ് മോഷ്ഠിച്ചെടുത്ത ആനകൊമ്പുമായി പിടിയിലായത്. വെള്ളനാട് ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും വനവകുപ്പിന്റെ സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് വലയിലാക്കിയത്. ഇവരുടെ പക്കൽനിന്ന്‌ 4 കിലോയോളം തൂക്കംവരുന്ന രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. 

രാവിലെ മുതൽ രഹസ്യ വിവരത്തെ തുടർന്ന് സ്‌ക്വാഡ് നിരീക്ഷണം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ രാത്രിയോടെയാണ് ഇരുവരും പ്രത്യേക സംഘത്തിന്‍റെ വലയിലായത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിന് സമീപത്തുവെച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് അധികൃതർ പിടികൂടുകയായിരുന്നു. ഫോറസ്റ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിൽ നിരീക്ഷണത്തിൽ ആയിരുന്നു ഇരുവരും.  തുടർന്ന്ഫ്ലയിങ് സ്‌ക്വാദ് ഡി എഫ് ഓ ശ്രീലേഖയുടെ നേതൃത്വത്തിൽ ആയിരുന്നു ആനക്കൊമ്പ് പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ആനക്കൊമ്പ് നഗരത്തിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് പ്രതികൾ നൽകിയ മൊഴി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജു എസ്,ചൂളിയമല സെഷൻ ഫോറെസ്റ് ഓഫീസർ അനീഷ് കുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസ് വിനോദ്, വാച്ചർ പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്കു ഒപ്പം പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Read More :  പ്രവാസിയുമായി ചാറ്റിംഗ്, റൂമിലെത്തിച്ച് വിവസ്ത്രനാക്കി 30 ലക്ഷം ചോദിച്ചു; 'ജിന്നുമ്മ' ഹണി ട്രാപ്പിലും പ്രതി

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു