വിശ്രമിക്കാനെന്ന വ്യാജേന ഇരുന്നു, ഒന്നുമറിയാത്ത പോലെ കൈക്കലാക്കി മുങ്ങി, എല്ലാം സിസിടിവി കണ്ടു, പ്രതി പിടിയിൽ

Published : Dec 08, 2024, 05:41 AM ISTUpdated : Dec 08, 2024, 05:43 AM IST
വിശ്രമിക്കാനെന്ന വ്യാജേന ഇരുന്നു, ഒന്നുമറിയാത്ത പോലെ കൈക്കലാക്കി മുങ്ങി, എല്ലാം സിസിടിവി കണ്ടു, പ്രതി പിടിയിൽ

Synopsis

ഇവിടേക്ക് കടന്നുവന്ന പ്രതി അൽപ സമയം ഇവിടെ വിശ്രമിക്കുന്നു എന്ന വ്യാജേന ഇരുന്ന ശേഷം  മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

കൊച്ചി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്ത ആശാ വർക്കറുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി എൽദോസ് എന്ന് വിളിക്കുന്ന പൗലോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഫോൺ കവർന്നത്.

കാഷ്വാലിറ്റിയുടെ സമീപമുള്ള  മുറിയിലാണ് മൊബൈൽ ഫോൺ വച്ചിരുന്നത്. ഈ സമയം ഇവിടേക്ക് കടന്നുവന്ന പ്രതി അൽപ സമയം ഇവിടെ വിശ്രമിക്കുന്നു എന്ന വ്യാജേന ഇരുന്ന ശേഷം  മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ആശാവർക്കർ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.

Read More.. നിയമസഹായം വാ​ഗ്ദാനം ചെയ്ത് യുവതിയെ ബലാത്സം​ഗം ചെയ്തു, 60കാരൻ അറസ്റ്റിൽ

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ പൊലീസ് പ്രതിയെ  രാവിലെ ഇയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം