വിഷു പിറ്റേന്ന് ചക്കയിടുന്നതിനിടെ അപകടം, ചക്ക തലയിൽ വീണ് പരിക്കേറ്റ 57കാരൻ മരിച്ചു

Published : Apr 21, 2026, 08:44 AM IST
accidernt death

Synopsis

കഴിഞ്ഞ പതിനാറാം തീയതി രാവിലെ ആറ് മണിക്കാണ് വീട്ടുവളപ്പിൽ നിന്ന പ്ലാവിൽ നിന്നും രാജു ചക്ക അടർത്താൻ ശ്രമിച്ചപ്പോൾ തലയിലേക്ക് വീണത്

കൊല്ലം : പ്ലാവിൽ നിന്നും ചക്ക അടർത്തുന്നതിനിടെ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അഞ്ചൽ കുരുവിക്കോണത്ത് ചോയ്സ് അപ്പോൾസ്റ്ററി കട നടത്തി വന്ന രാജു (57) ആണ് മരിച്ചത്. കഴിഞ്ഞ പതിനാറാം തീയതി രാവിലെ ആറ് മണിക്കാണ് വീട്ടുവളപ്പിൽ നിന്ന പ്ലാവിൽ നിന്നും രാജു ചക്ക അടർത്താൻ ശ്രമിച്ചപ്പോൾ തലയിലേക്ക് വീണത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് രാജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കഴുത്തിലും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ഇന്നലെ വൈകിട്ട് 3:00 മണിയോടെ മരിച്ചു. സംസ്കാരം ഇന്ന് നടക്കും

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡരികില്‍ അട്ടിയിട്ട വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണു,കാലിലെ എല്ലുകൾ പൊട്ടി, മാംസം അടർന്നു, അധ്യാപകന് ഗുരുതര പരിക്ക്
വിവാഹ വിരുന്നുകളിൽ പങ്കെടുത്ത 400ലധികം പേര്‍ ആശുപത്രിയിൽ, ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും വയറുവേദനയും, ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഭക്ഷ്യവിഷബാധ