ജാത്തിരെ കാലാവസ്ഥ ഉച്ചകോടി; കാർബൺ ന്യൂട്രൽ - ജൈവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന

Published : Feb 28, 2024, 09:36 AM ISTUpdated : Feb 28, 2024, 09:39 AM IST
ജാത്തിരെ കാലാവസ്ഥ ഉച്ചകോടി; കാർബൺ ന്യൂട്രൽ - ജൈവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന

Synopsis

വയനാടിന്‍റെ കലാവസ്ഥ പ്രവചനം കൂടുതൽ ജനകീയമാക്കുന്നതിന് കുസാറ്റിന്‍റെയും, ഹ്യൂസിന്‍റെയും സഹായത്തോടെ എല്ലാ കൃഷിഭവനിലും കാലാവസ്ഥ പ്രവചനം ആരംഭിക്കും. 


വയനാട്:  വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാ വ്യതിയാനത്തിനിടെ ജില്ലാ പഞ്ചായത്തിന്‍റെയും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജാത്തിരെ ജൈവവൈവിധ്യ പ്രദർശന വിപണന മേളയും കലാവസ്ഥ ഉച്ചകോടിയും സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയിലെ വിവിധ സെമിനാറുകളിൽ ഉയർന്നു വന്ന ആശയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും എല്ലാവരുടെയും പിന്തുണയോടെ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്ത് തലത്തിൽ ബി.എം.സികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും വയനാടിന്‍റെ 'ജൈവസമ്പത്ത് സംരക്ഷിക്കണമെന്നും ജൈവവൈവിധ്യ പരിപാലന സമിതിയുടെ ശാക്തീകരണം' എന്ന വിഷയത്തിൽ നടന്ന സെമിനാർ വിലയിരുത്തി. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം മുൻ ഡയറക്ടർ ഡോ. അനിൽകുമാർ, സെമിനാറിൽ അധ്യക്ഷത വഹിച്ചു. . ഡോ. ടി.ആർ സുമ, ടി.സി .ജോസഫ്, ഷൈജു മച്ചാത്തി, പ്രകാശ് പുലരി എന്നിവർ പാനലിസ്റ്റുകളായി. ബി.എം.സി പ്രതിനിധികളായ എച്ച് .ബി.പ്രദീപ് മാസ്റ്റർ, പവിത്രൻ മാസ്റ്റർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

കലാവസ്ഥാ ഉച്ചകോടി; ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ

ജില്ലയിൽ പൈതൃക വിത്ത് സംരക്ഷിക്കുന്ന കർഷകരെ സഹായിക്കാൻ 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തും. വയനാടിന്‍റെ കലാവസ്ഥ പ്രവചനം കൂടുതൽ ജനകീയമാക്കുന്നതിന് കുസാറ്റിന്‍റെയും, ഹ്യൂസിന്‍റെയും സഹായത്തോടെ എല്ലാ കൃഷിഭവനിലും കാലാവസ്ഥ പ്രവചനം ആരംഭിക്കും. കാർബൺ ന്യൂട്രൽ റിപ്പോർട്ടിൽ കൂടുതൽ കാർബൺ പുറം തള്ളുന്നത് ഊർജ്ജ മേഖലയിലാണ്. ഇതിൽ ആദ്യഘട്ടം തെരഞ്ഞെടുത്ത സ്കൂളുകളെ മുഴുവൻ സോളാർവൽകരിക്കും. സ്ഥലമുള്ള സ്കൂളുകളിൽ മുള, കാർബൺ ആഗിരണം ചെയ്യാൻ കഴിയുന്ന മറ്റ് മരങ്ങളും ഫലവൃക്ഷങ്ങളും ഉപയോഗിച്ച് കാർബൺ ന്യൂട്രൽ ഹാപ്പിനെസ്സ് പാർക്ക് സ്ഥാപിക്കും. സ്കൂളുകളിൽ സൈക്കിൾ ക്ലബ് രൂപീകരിച്ച് സൈക്കിളുകൾ നൽക്കും. നാട്ടറിവുകൾ ശേഖരിച്ച് പഞ്ചായത്ത് ബി.എം.സികളുടെ സഹായത്തോടെ നാട്ടറിവ് പുസ്തകം പുറത്തിറക്കും. ഉച്ചകോടിയിൽ ഉയർന്ന് വന്ന ആശയങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും ശ്രദ്ധയിൽ എത്തിക്കും. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പുറത്തിറക്കിയ കാർബൺ ന്യൂട്രൽ റിപ്പോർട്ടിന്‍റെ വിശദമായ ചർച്ചയും തുടർപ്രവർത്തനങ്ങളും സാധ്യമാക്കും.

കാർഷിക മേഖലയിൽ അവാർഡിന് അർഹരായ മാധ്യമപ്രവർത്തകരായ അരുൺ കുമാർ, നീതു സനു എന്നിവരെയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കർമസേന അംഗങ്ങളെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ഇ വിനയൻ, അഹമ്മദ് കുട്ടി ബ്രാൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജുനൈദ് കൈപ്പാണി, എം.മുഹമ്മദ് ബഷീർ, സീത വിജയൻ, മെമ്പർമാരായ അമൽ ജോയ്, സിന്ധു ശ്രീധർ, ബിന്ദു പ്രകാശ്, ബീന ജോസ്, എ.എൻ.സുശീല, എൻ.സി.പ്രസാദ്, കെ.വിജയൻ, മീനാക്ഷി രാമൻ,  മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ.പി.നുസ്രത്ത്, ബേബി വർഗ്ഗീസ്സ്, ഉഷ രാജേന്ദ്രൻ, ജൈവ പരിപാലന സമിതി കൺവീനർ ടി.സി.ജോസഫ്  എന്നിവർ സംസാരിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്