ജെസിഐ സോൺ 20: കുട്ടികളുടെ വിഭാഗം ചെയർപേഴ്സണുള്ള അവാർഡ് അനു രെജുവിന്

By Web TeamFirst Published Oct 15, 2019, 4:40 PM IST
Highlights

സ്കൂൾ‌ കുട്ടികൾക്ക് സൈബർ ക്രൈം - ലഹരിയെകുറിച്ച് ബോധവൽക്കരണം, പരീക്ഷാപേടി മാറാൻ സ്കൂളുകളിൽ ക്ലാസ്, കുട്ടികളുടെ പോക്കറ്റ് മണി ഉപയോഗിച്ച് ഓണത്തിന് നിർധന കുടുംബങ്ങൾക്ക് വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും വിതരണം, ഓണപ്പുടവ സമർപ്പണം, ഡയബറ്റിക് -മെഡിക്കൽ ക്യാമ്പുകള്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് അനു രെജുവിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിയത്

മൂവാറ്റുപുഴ: ജൂനിയർ ചേംബർ ഇന്‍റർനാഷ്ണൽ (ജെസിഐ)  സോൺ 20 യിൽ കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചെയർപേഴ്സണായി മൂവാറ്റുപുഴ ഇഗ്നൈറ്റിലെ അനു രെജുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്.

20000 പേർക്ക് സൗജന്യമായി ദന്തൽ ചെക്കപ്പുകളും തുടർ ചികിത്സയും, പൊതുയിടങ്ങളിൽ ചെടികൾ നട്ടുപരിപാലിക്കൽ, ജലത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു ബോധവൽക്കരണം, വേനൽക്കാലത്ത് കിളികൾക്ക് ദാഹജലം ഒരുക്കിക്കൊണ്ടുള്ള കുടിനീര് പദ്ധതി, സ്കൂൾ‌ കുട്ടികൾക്ക് സൈബർ ക്രൈം - ലഹരിയെകുറിച്ച് ബോധവൽക്കരണം, പരീക്ഷാപേടി മാറാൻ സ്കൂളുകളിൽ ക്ലാസ്, കുട്ടികളുടെ പോക്കറ്റ് മണി ഉപയോഗിച്ച് ഓണത്തിന് നിർധന കുടുംബങ്ങൾക്ക് വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും വിതരണം, ഓണപ്പുടവ സമർപ്പണം, ഡയബറ്റിക് -മെഡിക്കൽ ക്യാമ്പുകള്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് അനു രെജുവിന്‍റെ നേതൃത്വത്തിലുള്ള ഇഗ്നൈറ്റിലെ ജെജെ വിംഗ് നടപ്പാക്കിയത്.

മൂവാറ്റുപുഴ നക്ഷത്ര കൺവൻഷൻ സെന്‍ററിൽ നടന്ന സോൺ കോൺഫറന്‍സില്‍ സോൺ പ്രസിഡന്‍റ്  രജനീഷ് അവിയൻ അവാർഡ് സമ്മാനിച്ചു.

click me!