കൊല്ലത്ത് മൂന്നരവയസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

Published : Oct 15, 2019, 02:00 PM IST
കൊല്ലത്ത് മൂന്നരവയസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

Synopsis

ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നു വാങ്ങിയ ആഹാരം കഴിച്ചശേഷം കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ചടയമംഗലം:  കൊല്ലം ചടയമംഗലത്ത് മൂന്നരവയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശി സാഗര്‍ പ്രിയ ദമ്പതികളുടെ മകൾ ഗൗരി നന്ദയാണ് മരിച്ചത്. ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നു വാങ്ങിയ ആഹാരം കഴിച്ചശേഷം കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്