കരിങ്കല്ലത്താണിയിൽ മണ്ണുമാന്തിയന്ത്രം നിയന്ത്രണംവിട്ടു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Jul 25, 2020, 7:28 PM IST
Highlights

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണി തൊടുകാപ്പ് ഇറക്കത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക് തകരാറിലായി എതിരെ വന്ന വാഹനത്തിലും മരത്തിലും ഇടിച്ചു. 

പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണി തൊടുകാപ്പ് ഇറക്കത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക് തകരാറിലായി എതിരെ വന്ന വാഹനത്തിലും മരത്തിലും ഇടിച്ചു. ബൊലേറോയുടെ യാത്രക്കാരും റോഡ് സൈഡിൽ നിൽക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ ജെസിബി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട ജെസിബി വീടിന്റെ മുറ്റത്തേക്ക് കയറിയാണ് നിന്നത്. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു അപകടം. കരിങ്കല്ലത്താണി ഭാഗത്തുനിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ജെസിബി തൊടു കാപ്പ് ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. റോഡരികിലുള്ളവരെ രക്ഷപ്പെടുത്താൻ വേണ്ടി  ജെസിബി എതിർവശത്തെ മരത്തിലിടിച്ച് നിർത്താൻ വേണ്ടി വാഹനം വലത്തോട്ട് തിരിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു.

click me!