
കൊച്ചി : പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 4 കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാണിയേലിയിൽ എത്തിയതായിരുന്നു സംഘം. ബിനോയ് ഓടിച്ച ജീപ്പ് പാണിയേലി ചെളിയിൽ നിയന്ത്രണംവിട്ട് തലകീഴായി മറയുകയായിരുന്നു. വളരെ ശ്രമകരമായാണ് ജീപ്പിനുള്ളിൽ നിന്നും ആളുകളെ പുറത്തേക്ക് എടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam