
ഇടുക്കി:കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരി അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതി. ഡ്രൈവര്‍മാര്‍ അമിത പണം ഈടാക്കുന്നതായി സോഷ്യല്‍ മീഡായവഴി വ്യാജവാർത്തകൾ പ്രചരിക്കുകയാണ്. ഡി. റ്റി. പി. സിയിടപ്പെട്ടാണ് കൊലുക്കുമലയിലേക്ക് ജീപ്പുകൾ സവാരി ആരംഭിച്ചിരിക്കുന്നത്.
ഡി. റ്റി .പി .സിയും പഞ്ചായത്തുമടക്കം ഇടപെട്ട് ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഐ.ഡി കാർഡുകൾ നൽകുകയും ചെയ്തു. തന്നയുമല്ല സഞ്ചാരികളില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് പണം വാങ്ങുവാനും കഴിയില്ല. സൂര്യനെല്ലിയില്‍ ആരംബിച്ചിട്ടുള്ള ഡി റ്റി .പി .സിയുടെ കൗണ്ടറില്‍ പണമടച്ച് രസീത് വാങ്ങിയതിനുശേഷം ഡി. റ്റി. പി. സിയാണ് ജീപ്പ് വിട്ടുനല്‍കുന്നത്.
രണ്ടായിരം രൂപയാണ് അറുപേർക്ക് ഈടാക്കുന്നത്. ടൂറിസം വകുപ്പിന്റെ നിർദ്ദേശപ്രകാരം കൃത്യമായ പ്രവര്‍ത്തനം നടക്കുബോഴാണ് ചിലര്‍ സേഷ്യല്‍ മീഡിയാ വഴി വ്യാജ പ്രചരണം നടത്തുന്നത്. കൊലുക്കുമലയിൽ എത്താൽ ജീപ്പുകൾക്ക് അയ്യായിരം രൂപവരെ നൽകണമെന്നുള്ള വാർത്തകളാണ് പരത്തുന്നത്.
വലിയ പ്രളയക്കെടുതിയില്‍ നിന്നും കരകയരുന്നതിന് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയുള്ള വലിയ പ്രചരണവും പരിശ്രമവും നടക്കുന്ന സമയത്ത് ടൂറിസം മേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടക്കുന്നത്. ഇത്തരക്കാർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam