നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു; യുവാവ് രക്ഷപ്പെട്ടത് അത്ഭുകരമായി

Published : Sep 12, 2022, 05:03 PM ISTUpdated : Sep 13, 2022, 12:00 AM IST
നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു; യുവാവ് രക്ഷപ്പെട്ടത് അത്ഭുകരമായി

Synopsis

മാങ്ങാത്തൊട്ടി വില്ലെജ്‌ ഓഫീസിന് സമീപം അലക്കുന്നേൽ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടിയോളം ആഴമുള്ള കിണറ്റിലാണ് രാത്രിയിൽ വാഹനം വീണത്. വാഹനത്തിലുണ്ടായിരുന്ന പ്രിൻസ് പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.

ഇടുക്കി: ഇടുക്കി സേനാപതിക്ക് സമീപം മാങ്ങാത്തൊട്ടിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു. മാങ്ങാത്തൊട്ടി സ്വദേശി ചെരുവിൽ പ്രിൻസിന്‍റെ ബൊലേറോ ജീപ്പാണ് കിണറ്റിൽ വീണത്. അപകടത്തില്‍ നിന്ന് അത്ഭുകരമായിട്ടാണ് പ്രിന്‍സ് രക്ഷപ്പെട്ടത്.

മാങ്ങാത്തൊട്ടി വില്ലെജ്‌ ഓഫീസിന് സമീപം അലക്കുന്നേൽ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടിയോളം ആഴമുള്ള കിണറ്റിലാണ് രാത്രിയിൽ വാഹനം വീണത്. വാഹനത്തിലുണ്ടായിരുന്ന പ്രിൻസ് പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ വാഹനത്തിന്‍റെ പുറകിലെ ചില്ല് തകർത്താണ് പ്രിൻസിനെ രക്ഷപ്പെടുത്തിയത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ പണിപ്പെട്ടാണ് വാഹനം കയറ്റിയത്. 

പാലക്കാട് ജില്ലയിലും സമാനമായ അപകടം ഉണ്ടായിരുന്നു. പിരായിരി പഞ്ചായത്തിന്‍റെ ജീപ്പാണ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണത്. പേഴുംകര ചിറക്കുളത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ജീപ്പിലുണ്ടായിരുന്ന പതിനൊന്നാം വാർഡ് മെമ്പർ സൗജയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

Also Read: നായ കുറുകെ ചാടി, സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മയുടെ കാൽ ഒടിഞ്ഞു തൂങ്ങി 

പ്രദേശത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതാണ്. ഇതിന്‍റെ വടക്ക് ഭാഗത്ത് മണ്ണില്‍ നിന്നും ഏതാണ്ട് ഒരടിയോളം ഉയരമുണ്ട് കോണ്‍ക്രീറ്റ് റോഡിന്. ഇതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡില്‍ നിന്നും പുറത്ത് പോയ വാഹനം പുകിലേയ്ക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട പഞ്ചായത്ത് ജീപ്പ് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷമാണ് കുളത്തിലേക്ക് വീണത്. കുളത്തില്‍ വെള്ളം കുറവായതിനാല്‍ വലിയൊരു അപകടം ഉണ്ടായില്ല.

തെരുവുനായ കുറുകെച്ചാടി, ബൈക്ക് മറിഞ്ഞു; കോഴിക്കോട്ട് അമ്മയ്ക്കും മകനും പരിക്ക് 

കോഴിക്കോട്ട് തെരുവുനായ ശല്യം അതിരൂക്ഷം. കുറ്റ്യാടി വലിയ പാലത്തിന് സമീപത്ത് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കുപറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമാനമായ സംഭവം ഇന്ന് കൊല്ലത്തും ഉണ്ടായി. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതോടെ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവര്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി