
തൃശൂർ: ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ ടെമ്പിൾ പോലീസ് കേസെടുത്തു. കിഴക്കേ നടയിൽ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ടെമ്പിൾ പൊലീസ് കേസെടുത്തുതത്. നേരത്തെ ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്ന് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
പേഴ്സ് കയ്യിലെടുത്തോളൂ, യുപിഐ ആപ്പുകൾ ഡൗൺ, ഓൺലൈൻ ഇടപാടുകൾ താറുമാറായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam