
തൃശൂര്‍: ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന വന്ന് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ചെയിൻ മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരൻ വീട്ടിൽ ജോൺസൺ മകൻ ഇമ്മാനുവൽ (മനു വയസ്സ് 32) എന്നയാളാണ് തൊടുപുഴയിൽ നിന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസിൻ പിടിയിൽ ആയത്.
ഇക്കഴിഞ്ഞ 13ന് വൈകീട്ട് പാലക്കാട് മാർക്കറ്റ് റോഡിലെ ഭാർഗവി ജ്വല്ലറിയിൽ കയറി ഭാര്യക്ക് പിറന്നാൾ സമ്മാനമായി ഗോൾഡ് ചെയിൻ വാങ്ങാനെന്ന വ്യാജേന ഡിസൈൻ സെലക്ട് ചെയ്യുന്നതിനിടയിൽ തന്ത്രപരമായി 3 പവൻ ഗോൾഡ് ചെയിൻ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും ഫോൺ വിവരങ്ങളുടെ സഹായത്തോടെയും ടൗൺ നോർത്ത് പൊലീസ് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ്, തൊടുപുഴയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ അജാസുദ്ധീനിന്റെ നേതൃത്വത്തിൽ എസ് സിപിഒമരായ മനീഷ് കെപി, സുധീർ കെ, അജേഷ് സി, സുജീഷ് വി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam